Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അന്ന് വി.എസ് ഇന്ന് പിണറായി എല്ലാ കണക്ക് തന്നെ, എന്തായാലും ചുമ്മാതല്ല ഹിന്ദു ഐക്യ വേദി ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നത്... അന്ന് അയ്യപ്പവിശ്വസാകളുടെ നെഞ്ചത്ത് ഇന്ന് ശ്രീപത്മനാഭനോട്.

20 FEBRUARY 2021 04:55 PM IST
മലയാളി വാര്‍ത്ത

സാഹിത്യഅക്കാദമിക്ക് ശ്രീപദ്മനാഭനോടും വിരോധം, എന്‍ഡോവ്‌മെന്റ് ഒഴിവാക്കിയതിന് പിന്നില്‍ ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം എന്നാണ് ചില മാധ്യമസംസാരം. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്. 2006 ലാണ് ശ്രീപദ്മനാഭന്റെ പേരില്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.

കേരള സാഹിത്യ അക്കാദമിക്ക് ശ്രീപദ്മനാഭനോടും വിരോധം. കേരളത്തിലെ ആദ്യത്തെ ബാലസാഹിത്യപുരസ്‌കാരമായ ശ്രീപദ്മനാഭസ്വാമി എന്‍ഡോവ്‌മെന്റ് ഒഴിവാക്കിയതിന് പിന്നിലും ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധമായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് അരനൂറ്റാണ്ട് പഴക്കമുള്ള ശ്രീപദ്‌നാഭസ്വാമി പുരസ്‌കാരം അക്കാദമി നിര്‍ത്തിക്കളഞ്ഞത്. 2006 ലാണ് ശ്രീപദ്മനാഭന്റെ പേരില്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് അക്കാദമി തീരുമാനിച്ചത്.

1959ല്‍ ശ്രീചിത്തിരതിരുനാളിന്റെ താല്പര്യപ്രകാരം ആരംഭിച്ച എന്‍ഡോവ്‌മെന്റിനാണ് ഇടത് സര്‍ക്കാരിന്റെ ഹിന്ദുവിരോധം മൂലം ഈ ഗതി വന്നത്. ശ്രീപദ്മനാഭന്റെ പേരിലൊരു അവാര്‍ഡ് മതേതര ഭരണകൂടം നല്‍കുന്നത് തെറ്റാണെന്ന വാദമുയര്‍ത്തിയാണ് അക്കാദമി പുരസ്‌കാരം ഒഴിവാക്കിയതെന്ന് പിന്നീട് അവാര്‍ഡ് ഏറ്റെടുത്ത് നടത്തിയ ഗ്രാമം സാംസ്‌കാരികവേദി ചെയര്‍മാനും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് പറയുന്നു.

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിത്തിരതിരുനാള്‍ മുന്‍കൈയെടുത്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുക മാത്രമല്ല അതിനാവശ്യമായ തുക അക്കാദമിയില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്ന് ചെന്താപ്പൂര് ചൂണ്ടിക്കാട്ടുന്നു. 1959ല്‍ ആദ്യ പുരസ്‌കാരം ലഭിച്ചത് സി.എ. കിട്ടുണ്ണിയുടെ മുടന്തനായ മുയല്‍ എന്ന കൃതിക്കായിരുന്നു. അന്ന് മുതല്‍ 2005 വരെയും ശ്രീപത്മനാഭന്റെ പേരില്‍ത്തന്നെ ആ എന്‍ഡോവ്‌മെന്റ് നല്‍കിയിരുന്നു.

2006ല്‍ മതം പറഞ്ഞ് അത് ഇടത് സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ ചെന്താപ്പൂരിന്റെ നേതൃത്വത്തില്‍ ഗ്രാമം സാംസ്‌കാരികവേദി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പുരസ്‌കാരം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഗ്രാമം അത് കൈമാറിയത്. തുക 25000 ആക്കി ഉയര്‍ത്തിയെങ്കിലും ഇപ്പോഴും ശ്രീപദ്മനാഭന്റെ പേര് പുരസ്‌കാരത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടില്ല.

പി. നരേന്ദ്രനാഥ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്, സുമംഗല, ജി. ശങ്കരപ്പിള്ള, എന്‍.പി. മുഹമ്മദ് തുടങ്ങിയ പ്രഗത്ഭര്‍ ആദരവോടെ ഏറ്റുവാങ്ങിയ പുരസ്‌കാരമാണിത്. കുറ്റിപ്പുഴ കൃഷ്ണപിള്ള, പവനന്‍, ഇടമറുക്, എം.സി. ജോസഫ് തുടങ്ങിയ അക്കാദമി അധ്യക്ഷന്മാര്‍ക്കൊന്നും ശ്രീപദ്മനാഭന്റെ പേരിനോട് വിരോധമുണ്ടായിരുന്നില്ലെന്നും ചെന്താപ്പൂര് ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (23 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (29 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (50 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends