കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; ഉദ്യോഗാര്‍ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നും ധര്‍മജന്‍

കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് സിനിമാ നടനും കോണ്‍ഗ്രസ് നേതാവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നിപയും രണ്ട് പ്രളയവും കൊവിഡും കാരണം കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു.മാത്രമല്ല സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ വേദന കാണാനുള്ള മന:സാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നും ധര്‍മജന്‍ പറഞ്ഞു.
പി എസ് സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കോണ്‍ഗ്രസ് എം എല്‍ എമാരെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരണം നടത്തിയത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതാണ്. കേരളം എപ്പോഴും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് എന്നാണ്. ഇനി നമ്മള്‍ റൈറ്റിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. റൈറ്റ് ആയാലെ ഈ രാജ്യം നന്നാകുള്ളു. കേരളത്തിന് ഐശ്വര്യമുണ്ടാകുള്ളുവെന്നും ധര്‍മജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























