ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി കേരളത്തിലെത്തി... കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട്ടില്‍ ഇന്ന് രാഹുല്‍ഗാന്ധി ട്രാക്ടര്‍ റാലി നടത്തും

ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ഗാന്ധി വിമാനമിറങ്ങിയത്.
ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കുമായാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉണ്ടാകും.
കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ട്രാക്ടര്‍ റാലിയും നടത്തും. തിങ്കളാഴ്ച രാവിലെ 10.30ന് തൃക്കൈപ്പറ്റ മുക്കംകുന്ന് നിന്നാണ് ട്രാക്ടര്‍ റാലി ആരംഭിക്കുന്നത്.
മുട്ടില്‍ ടൗണ്‍ വരെ ആറ് കിലോമീറ്റര്‍ ദൂരമാണ് റാലി. പിന്നീട് ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും.
"
https://www.facebook.com/Malayalivartha























