Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു

22 FEBRUARY 2021 02:27 PM IST
മലയാളി വാര്‍ത്ത

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു . ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം . മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.


പൊതു നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ്;
– ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്മേല്‍ നിര്‍ദേശങ്ങള്‍ എല്ലാ മാധ്യമങ്ങളും പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (7 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (13 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (16 minutes ago)

സ്വർണത്തിന് 'തീ' വില  (23 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (24 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (29 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (39 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (47 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (52 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (2 hours ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (6 hours ago)

Malayali Vartha Recommends