Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ 400 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചത്; എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം ഇത്തരത്തില്‍ ഓര്‍ഡര്‍ നല്‍കിയത്? മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്‌തോ? ഫിഷറീസ് വകുപ്പിനോട് ചര്‍ച്ച ചെയ്‌തോ? സര്‍ക്കാരിന്റെ നയം അതാണോ ? ഐഎഎസ് ആയാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട.. ആഴക്കടല്‍ ട്രോളര്‍ വിവാദത്തില്‍ കെഎസ്‌ഐഎന്‍ഡി എംഡി പ്രശാന്ത് നായരെ പരോക്ഷമായി വിമര്‍ശിച്ച്‌ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

22 FEBRUARY 2021 03:27 PM IST
മലയാളി വാര്‍ത്ത

ആഴക്കടല്‍ ട്രോളര്‍ വിവാദത്തില്‍ കെഎസ്‌ഐഎന്‍ഡി എംഡി പ്രശാന്ത് നായരെ പരോക്ഷമായി വിമര്‍ശിച്ച്‌ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ 400 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം ഇത്തരത്തില്‍ ഓര്‍ഡര്‍ നല്‍കിയത് ?. മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്‌തോ ?. ഫിഷറീസ് വകുപ്പിനോട് ചര്‍ച്ച ചെയ്‌തോ ?. സര്‍ക്കാരിന്റെ നയം അതാണോ ?. നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കാമോ.. ഐഎഎസുകാര്‍ക്കൊക്കെ മിനിമം ധാരണ വേണം. മിനിമം വിവരമില്ലാതെ 400 ഷിപ്പ് നിര്‍മ്മിക്കാനാണ് കരാര്‍. എത്രകാലം കൊണ്ടാണ് ?. മന്ത്രി ചോദിച്ചു.

ഇപ്പോള്‍ നമ്മള്‍ 10 ഡീപ് സീ ലോങ്‌ലൈനര്‍ നിര്‍മ്മിക്കാനായി ഷിപ്പ്യാര്‍ഡുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ പത്തെണ്ണം കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ നാലു ജില്ലകള്‍ക്കാണ് കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യക്തമാക്കിയത് ഒരു ഡീപ് സീ ട്രോളര്‍ നിര്‍മ്മിക്കാന്‍ എട്ടുമാസം വേണമെന്നാണ്.

കെഎസ്‌ഐന്‍സി 400 ഡോളര്‍ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. ആര്‍ക്കുവേണ്ടി ?. മിനിമം വിവരം ഉണ്ടെങ്കില്‍ 400 എണ്ണം ഇക്കാലത്ത് നിര്‍മ്മിക്കുമെന്ന് ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ. ഐഎഎസ് ആയാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട.

ആരോട് ചോദിച്ചു. എങ്ങനെയാണ് ഇക്കാര്യം ചെയ്തത്. ഇപ്പോള്‍ രമേശ് ചെന്നിത്തല ഇക്കാര്യം ഉപയോഗിക്കുമ്ബോള്‍ രാഷ്ട്രീയമായ ഗൂഢലക്ഷ്യം അതിന്റെ പിന്നിലുണ്ടോ എന്ന ശക്തമായ ആക്ഷേപമാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.

വിവാദ കരാര്‍ ആരോട് ചോദിച്ചിട്ടാണ് നടപ്പാക്കിയതെന്നും, കരാറിന് മുമ്ബ് വകുപ്പിനോടോ മുഖ്യമന്ത്രിയോടോ ആലോചിച്ചില്ലെന്നും മന്ത്രി പിന്നീട് പറഞ്ഞു. ഇക്കാര്യത്തില്‍ അയാള്‍ (കെഎസ്‌ഐഎന്‍ഡി എംഡി ) മറുപടി പറയേണ്ടി വരും.

ഇക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന പദവിയില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നയം അറിഞ്ഞിരിക്കേണ്ടതാണ്.

ഈ നയത്തില്‍ നിന്നും വ്യതിചലിച്ചാല്‍, അക്കാര്യത്തില്‍ അയാള്‍ മറുപടി പറയേണ്ടി വരും.അല്ലാതെ ഇതില്‍ ബലിയാടാക്കല്‍ ഒന്നുമില്ല. എന്ത് ബലിയാട് എന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

സര്‍ക്കാര്‍ കടല്‍ച്ചുഴിയിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. വിഷയത്തില്‍ മാധ്യമങ്ങള്‍ അധമപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends