സെക്രട്ടറിയേറ്റിന് മുന്നില്‍ എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ്

സെക്രട്ടറിയേറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാരായ ഷാഫി പറമ്ബിലും ശബരീനാഥനും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് ഇവരുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.
ഒന്‍പത് ദിവസമായി തുടരുന്ന നിരാഹാര സമരമാണ് എംഎല്‍എമാര്‍ അവസാനിപ്പിച്ചത്. ഇരുവരുടെയും ആരോഗ്യനില മോശമാണെന്നും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇരുവരുടെയും ഷുഗര്‍ ലെവല്‍ അപകടകരമായ നിലയിലേക്ക് കുറയുകയാണെന്നും മെഡിക്കല്‍ സംഘം പരിശോധനയ്ക്ക് ശേഷം അറിയിച്ചിരുന്നു.
അതേസമയം ഷാഫിക്കും ശബീനാഥനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.എംഎല്‍എമാരുടെ ജീവന്റെ വില മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗര്‍ഭാദഗ്യകരമാണെന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കേണ്ട പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. രണ്ട് എംഎല്‍എമാര്‍ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാര്‍ലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha