AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ പാലക്കാട് കലാപം ..!

പാലക്കാട് നഗരസഭയില്‍ 53ല്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ വെല്ലുവിളിയും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയുടെ മറുപടിയും മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച വോട്ടുകവലയിൽ സംഘര്‍ഷത്തിനു വഴിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വോട്ടുകവലയിൽ പിന്നെ കണ്ടത് സി.പി.എം.-ബി.ജെ.പി. സംഘർഷമാണ്.
ബി.ജെ.പി.യെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. സി.പി.എം. നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകർ എഴുന്നേറ്റതോടെ മറുഭാഗവും സംഘടിച്ചെത്തി.
പ്രശാന്തിന്റെ വെല്ലുവിളിക്ക് ബിജെപിയുടെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ചുള്ള ആര്‍ഷോയുടെ മറുപടി വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ടു സംസാരിക്കാന്‍ ആരംഭിച്ചു. ഇതോടെ ക്ഷുഭിതനായ ആര്‍ഷോ എടോ പ്രശാന്തേ തന്റെ അവസരത്തില്‍ ഞാന്‍ സംസാരിക്കാന്‍ വന്നിട്ടില്ലെന്നും സംസാരിച്ച് പൂര്‍ത്തീകരിക്കട്ടെയെന്നും തന്റെ ഗുണ്ടായിസം ബിജെപി ഓഫീസില്‍ വച്ചാല്‍ മതിയെന്നും മറുപടി പറഞ്ഞു. എന്നാല്‍ എടോ പോടോ വിളിയൊന്നും ഇവിടെ വേണ്ടെന്നു പറഞ്ഞ് പ്രശാന്ത് ആര്‍ഷോയ്ക്കുനേരെ വന്നു, പിന്നാലെ കണ്ടത് ഉന്തും തള്ളും സംഘര്‍ഷവും.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് ഈ സംഭവം. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ രംഗത്തുവരുന്ന പാലക്കാട് നഗരസഭയില്‍ കടുത്ത തിരഞ്ഞെടുപ്പ് ചൂടാണ് കാണുന്നത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ പോലും കെട്ടടങ്ങിയിട്ടില്ലെന്നു വ്യക്തമാക്കുംവിധമായിരുന്നു വോട്ടുകവലയിലെ ജനസാന്നിധ്യവും പിന്നീടുകണ്ട സംഘര്‍ഷവും. ഏറെ നേരം നിലനിന്ന സംഘര്‍ഷ സാഹചര്യം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡൻറ് സി കൃഷ്ണകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ അടക്കമുള്ളവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഇല്ല.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നാണ് മറു വിഭാഗം ഉയർത്തുന്ന വിമർശനം. മുതിർന്ന നേതാവ് ശിവരാജനെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പല സീറ്റുകളിലും തർക്കം ഉടലെടുത്തിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ് റിപ്പോർട്ട്. പാലക്കാട് ജില്ലയുടെ ചാർജുള്ള കെ കെ അനീഷ് കുമാർ ഉൾപ്പടെയുള്ളവർ ഇടപെട്ടു കഴിഞ്ഞിട്ടുണ്ട്.
പാലക്കാട് മുന്നണികൾക്ക് തലവേദന
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലയിൽ മുന്നണികൾക്ക് തലവേദനയായി വിഭാഗീയ പ്രശ്നങ്ങളും കൂറ് മാറ്റവും. കടുത്ത വിഭാഗീയ പ്രശ്നങ്ങൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാക്കുമ്പോൾ, വി 4 പട്ടാമ്പിയിലെ ഒരു വിഭാഗത്തിന്റെ കൂറ് മാറ്റവും കൊഴിഞ്ഞാമ്പാറയിലെ വിഭാഗീയതയും എൽഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. അതേസമയം സീറ്റ് ചർച്ചകൾ പൂർത്തിയാക്കുന്നതിനു മുമ്പ് യുഡിഎഫിനുള്ളിൽ വിമതനീക്കവും സജീവമാണ്.
ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭ, ജില്ലാ പഞ്ചായത്ത്- എല്ലായിടത്തും സമഗ്രാധിപത്യമാണ് ഇടതിന്. പക്ഷേ ഇത്തവണ എണ്ണം കൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നഗരസഭ നിലനിർത്തുന്നതിനൊപ്പം, അഞ്ചു പഞ്ചായത്തുകൾ, എല്ലാപഞ്ചായത്തിലും ഒരു അംഗം എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ വിഭാഗീയത, വിമത നീക്കം, കൂറുമാറ്റം എന്നിവ മുന്നണികളുടെ കണക്കുകൂട്ടലുകൾക്കുമപ്പുറം പ്രതിസന്ധിയാണ്.
ബിജെപി ഭരിക്കുന്ന ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് പാലക്കാട് നഗരസഭ. നിലവിലെ ചെയർപേഴ്സണെ പുറത്താക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതും, മുൻ ചെയർപേഴ്സൺ പ്രിയ അജയൻ നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചതും വിഭാഗീയതയുടെ ഒടുവിലത്തെ ഉദാഹരണം. എന്നാൽ എല്ലാം മാധ്യമ സൃഷ്ടിയെന്നാണ് നേതൃത്വം പറയുന്നത്.
യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ തീരുമാനിച്ച കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതർ, പട്ടാമ്പി നഗരസഭയിൽ വിഫോർ പട്ടാമ്പി മുന്നണി വിട്ടത്, നെല്ലായ, വല്ലപ്പുഴ, കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലെ സിപിഎമ്മിലെ വിഭാഗീയതയെ തുടർന്നാണ്. മണ്ണാർക്കാട്ടെ പികെ ശശിയുടെ നീക്കങ്ങൾ, യുഡിഎഫുമായി ചർച്ച നടത്തുന്ന സേവ് സിപിഐ. തലവേദനകൾ നിരവധിയാണ് എൽഡിഎഫിന്. ഇതൊന്നും തിരിച്ചടിയല്ലെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ.
സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ വെൽഫെയർ പാർട്ടിയെ ചൊല്ലിയാണ് യുഡിഎഫിൽ തർക്കം. പാലക്കാട് നഗരസഭയിൽ ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ലീഗ് നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുസ്ലിംലീഗിലെ മുൻ നഗരസഭ വൈസ് ചെയർമാൻ അബ്ദുൽ അസീസിൻറെ ഒരു വിഭാഗമാണ് വിമത നീക്കത്തിനൊരുങ്ങുന്നത്. എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് നേതാക്കൾ പറയുന്നു.
https://www.facebook.com/Malayalivartha
























