ജലസംരക്ഷണം, സാമൂഹിക ഉൾപ്പെടുത്തൽ ഉദ്യമങ്ങൾക്ക് 2025 ലെ ഇന്ത്യൻ സിഎസ്ആർ അവാർഡുകൾ നേടി യുഎസ് ടി: 'ഏറ്റവും സ്വാധീനം ചെലുത്തുന്ന ജലസംരക്ഷണ സംരംഭം’, ‘അംഗ പരിമിതർക്കുള്ള വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവനമാർഗ സംരംഭങ്ങൾ എന്നിവയാണ് അവാർഡുകൾക്ക് അർഹമായത്...

പ്രമുഖ എ ഐ, ടെക്‌നോളജി ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ നാലാം വർഷവും ഇന്ത്യൻ സി എസ് ആർ അവാർഡുകൾക്ക് അർഹമായി. ന്യു ഡൽഹിയിൽ നടന്ന ഇന്ത്യൻ സി എസ് ആർ അവാർഡ്‌സ് 2025 ന്റെ വേദിയിൽ 'മോസ്റ്റ് ഇമ്പാക്ട്ഫുൾ സേവ് വാട്ടർ ഇനിഷിയേറ്റീവ് ഓഫ് ദ ഇയർ' പുരസ്‌ക്കരവും, 'എഡ്യൂക്കേഷൻ, ഹെൽത്ത് ആൻഡ് ലൈവ്‌ലിഹുഡ് ഇനീഷിയേറ്റിവ്സ് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്' പുരസ്‌ക്കാരവും കമ്പനി നേടി. സാമൂഹിക പ്രതിബദ്ധത്തോയോടെ യു എസ് ടി നടപ്പാക്കി വരുന്ന സാമൂഹിക, സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡുകൾ.
1999-ൽ സ്ഥാപിതമായതു മുതൽ, ജീവിതപരിവർത്തന ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന യു എസ് ടി, ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി 127 പദ്ധതികൾ നടപ്പിലാക്കുകയും ഒരു ലക്ഷത്തിലധികം ആളുകളെ ക്രിയാത്മകമായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ജലസംരക്ഷണ ഉദ്യമങ്ങളിൽ, സർക്കാർ ഇതര സ്ഥാപനങ്ങളുമായും ചുറ്റുമുള്ള സമൂഹങ്ങളുമായും കൈ കോർത്ത് വലിയ തോതിലുള്ള പ്രകൃതി വിഭവ സംരക്ഷണ ശ്രമങ്ങൾ നടത്തി വരികയാണ് യു എസ് ടി. 2024-25ൽ, എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് കർണാടകയിലെ ഹെട്ടനഹള്ളി തടാകത്തിന്റെയും തമിഴ്‌നാട്ടിലെ കരനൈതങ്കൽ തടാകത്തിന്റെയും പുനരുജ്ജീവന പ്രവർത്തനങ്ങളിലൂടെ 60 ഏക്കർ പുനഃസ്ഥാപിച്ച്, ഏകദേശം 170 ബില്യൺ ഗാലൺ ജലം സംരക്ഷിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ, പ്രോജക്ട് പര്യാവർണയുമായി ചേർന്ന് കോയമ്പത്തൂരിൽ, വന്യജീവികൾക്ക് പ്രയോജനകരമായ വിധത്തിൽ എട്ട് ജലാശയങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ ജലാശയ സംരക്ഷണത്തിനായി യുഎസ് ടി ആകെ ആറു പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. വൃക്ഷത്തൈ നടീൽ, തീരദേശ സംരക്ഷണം, വന സംരക്ഷണ പദ്ധതികൾ, ജലാശയ പുനരുജ്ജീവന സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിസ്ഥിതി പരിപാടികളുടെ ഭാഗമാണിവയെല്ലാം.
അംഗ പരിമിതർക്ക് പ്രയോജനകരമായ വിധത്തിൽ നടപ്പാക്കിയ വിദ്യാഭ്യാസ, ആരോഗ്യ, ഉപജീവന മാര്‍ഗ സംരംഭങ്ങള്‍ക്കു ലഭിച്ച അംഗീകാരത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള സ്കില്‍സിങ്ക് വൊക്കേഷണല്‍ പ്രോഗ്രാം; ആറ് സംസ്ഥാനങ്ങളിലായി 167 അംഗ പരിമിത വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന യു എസ് ടി - വി ഏബിള്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം; സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 170 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന അടിസ്ഥാന സൗകര്യ നവീകരണം; എന്നിവയുടെ ഫലമായി ലഭിച്ചതാണ്. വീല്‍ചെയറുകള്‍, ട്രാന്‍സ്ഫര്‍ ഹോയിസ്റ്റുകള്‍, കാഴ്ച സഹായ ഉപകരണങ്ങള്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ ഉപയോഗിച്ച് അംഗപരിമിതരുടെ ചലനശേഷി ഉറപ്പാക്കുന്നതിനും പ്രാപ്യമാക്കുന്നതിനും യുഎസ് ടി പരിശ്രമിച്ചിട്ടുണ്ട്. അംഗ പരിമിതരുടെ സാമൂഹിക ഉള്‍പ്പെടുത്തലിലും യുഎസ് ടി യുടെ സിഎസ്ആർ പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിദ്യാധന്‍, അക്കാദമി ഫോര്‍ സിവിയര്‍ ഹാന്‍ഡികാപ്‌സ് ആന്‍ഡ് ഓട്ടിസം റാംപ്‌മൈസിറ്റി ഫൗണ്ടേഷന്‍, നിയോമോഷന്‍ തുടങ്ങിയ, ലാഭേച്ഛയില്ലാത്ത സംഘടനകളുമായി ചേര്‍ന്ന് ഈ പരിപാടികള്‍ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.
"ജല സംരക്ഷണത്തിലും അംഗപരിമിതരുടെ സാമൂഹിക ഉൾപ്പെടുത്തലിലും യു എസ് ടി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇന്ത്യ സിഎസ്ആർ അവാർഡുകളിൽ അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഈ പുരസ്‌ക്കാരങ്ങൾ യു എസ് ടിക്കു മാത്രമല്ല, അർത്ഥവത്തായ സ്വാധീനം യാഥാർത്ഥ്യമാക്കുന്ന ഞങ്ങളുടെ സിഎസ്ആർ അംബാസഡർമാർ, സന്നദ്ധപ്രവർത്തകർ, പങ്കാളികൾ, സമൂഹങ്ങൾ എന്നിവരുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്. തടാകങ്ങളുടെ പുനരുജ്ജീവനം മുതൽ വിദ്യാഭ്യാസത്തിലൂടെയും ഉപജീവനമാർഗ്ഗത്തിലൂടെയും അംഗപരിമിതരെ ശാക്തീകരിക്കുന്നതുവരെയുള്ള ഓരോ സംരംഭവും ഒരുമിച്ച് നടപ്പാക്കുന്നത്, 'ജീവിത പരിവർത്തനം സാധ്യമാക്കുക' എന്ന ഞങ്ങളുടെ പരിശ്രമത്തിന്റെ ദൃഷ്ടന്തങ്ങളാണ്. കൂടുതൽ സ്വാധീനം ചെലുത്താനും ഞങ്ങൾ സേവിക്കുന്ന സമൂഹങ്ങളുമായി സുസ്ഥിരമായ ഒരു നാളെയ്ക്കായി പരിഹാരങ്ങൾ വികസിപ്പിക്കുന്നത് തുടരാനും ഈ അംഗീകാരം ഞങ്ങളെ പ്രചോദിപ്പിക്കുന്നു," യുഎസ് ടി സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മ പറഞ്ഞു.
ഇന്ത്യ സി എസ് ആർ പുരസ്‌കാരങ്ങൾ യുഎസ് ടിയുടെ സിഎസ്ആർ മികവിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നവയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ, സുസ്ഥിരതയ്ക്കുള്ള യുകെ ബിസിനസ് കൾച്ചർ അവാർഡ് (2024), തുടർച്ചയായി മൂന്ന് വർഷമായി സിഎസ്ആർ എക്സലൻസിനുള്ള മഹാത്മാ അവാർഡ്, 2024-ൽ സ്മിത ശർമ്മയ്ക്ക് മഹാത്മാ യംഗ് ചേഞ്ച് മേക്കർ അവാർഡ് എന്നിവ കമ്പനിക്ക് ലഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ മാനേജ്‌മെന്റ് കേരളയുടെ സിഎസ്ആർ അവാർഡുകളിൽ മികച്ച സിഎസ്ആർ അവാർഡ് 2024, പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ 2024-ലെ സോഷ്യൽ പ്രോജക്റ്റ് ഓഫ് ദി ഇയർ പുരസ്ക്കാരം എന്നിവ യുഎസ് ടി ക്ക് ലഭിച്ചു. കൂടാതെ, മികച്ച വനിതാ ഉപജീവന സംരംഭത്തിനും മികച്ച പരിസ്ഥിതി സൗഹൃദ സംരംഭത്തിനും 2024 ലെ ഇന്ത്യൻ സോഷ്യൽ ഇംപാക്ട് അവാർഡും നേടി. കമ്പനിയുടെ വനിതാ തൊഴിൽ പിന്തുണ സംരംഭത്തിന് 2024 ലെ ഇന്ത്യ സിഎസ്ആർ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ യു എസ് ടിക്ക് വേണ്ടി സ്മിത ശർമ്മ അവാർഡുകൾ ഏറ്റുവാങ്ങി. 'സിഎസ്ആർ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ്' എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ യുഎസ് ടി യെ പ്രതിനിധീകരിച്ച് സ്മിത ശർമ്മ പങ്കെടുക്കുകയും പങ്കെടുത്തു. മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡ് ഹോഞ്ചോസ് എന്ന കൂട്ടായ്മയാണ് ഇന്ത്യൻ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡുകൾ (ഇന്ത്യ സി എസ് ആർ ) സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























