'പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയുന്ന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകണം'; സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് കെ. മുരളീധരന്‍ എം.പി

പൗരത്വഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധ സാമ്ബത്തിക സംവരണവും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.പി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍, ആദ്യം അതുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകണം.
സംസ്ഥാന സര്‍ക്കാറിെന്‍റ ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ സെക്രേട്ടറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ.എം. താജുദ്ദീന്‍ അധ്യക്ഷതവഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് കമാല്‍ എം. മാക്കിയില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി, വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. ജഹാംഗീര്‍, സുബൈര്‍ പറമ്ബില്‍, അഡ്വ. മുജീബ്, നൗഷാദ് കായ്പാടി, സി.സി. നിസാര്‍, അഡ്വ. നജ്മുദ്ദീന്‍ പാച്ചല്ലൂര്‍, ഡോ. ഖാസിമുല്‍ കാസിമി, അബ്ദുല്‍ കരിം തെക്കേത്ത്, തമ്ബിക്കുട്ടി ഹാജി, ജലീല്‍ മുസ്ലിയാര്, കുറ്റിയില്‍ നിസാം എന്നിവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha