വാഹനമിടിച്ച് റോഡില്‍ കിടന്ന പന്നിക്കുട്ടിയെ പാചകം ചെയ്തു; വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയില്‍

വേവിച്ച കാട്ടുപന്നിയുടെ മാംസവുമായി അച്ഛനും മകനും വനപാലകരുടെ പിടിയില്‍. പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ കാപ്പില്‍ തത്തംപള്ളി വേലായുധനും മകന്‍ സിജുവുമാണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
വാഹനമിടിച്ച് റോഡില്‍ കിടന്ന പന്നിക്കുട്ടിയെ കൊണ്ടുപോയി പാചകം ചെയ്തതാണെന്ന് പ്രതികള്‍ മൊഴി നല്‍കുകയുണ്ടായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ വീട്ടില്‍ നിന്നാണ് വേവിച്ച മാംസം കണ്ടെത്തുകയുണ്ടായത്.
സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം നടത്തുകയാണ്. കാളികാവ് റേഞ്ച് എസ്.എച്ച്.ഒ രാമദാസ്, ഡെപ്യൂട്ടി റേഞ്ചര്‍ യു. സുരേഷ് കുമാര്‍, ബി.എഫ്.ഒമാരായ എസ്. വിബിന്‍ രാജ്, സുഹാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha