കേരള സര്‍വകലാശാലയില്‍ പണം വാങ്ങി 74 വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് തിരുത്തി നൽകിയ സെക്ഷന്‍ ഓഫീസറെ പിരിച്ചുവിടും; നടപടി അന്വേഷണ സമിതി റിപ്പോര്‍ട്ട് പരിഗണിച്ച്

കേരള സര്‍വകലാശാലയില്‍ പണം വാങ്ങി 74 വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് തിരുത്തി നല്കിയ സെക്ഷന്‍ ഓഫീസര്‍ക്ക് പിരിച്ചുവിടലിന്റെ മുന്നോടിയായി കുറ്റപത്രം നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനം. പരീക്ഷ വിഭാഗത്തിലെ സെക്ഷന്‍ ഓഫിസര്‍ എ. വിനോദിനാണ് കുറ്റപത്രം നല്‍കുക.
നേരത്തെ പ്രോ വൈസ്ചാന്‍സലറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ സമിതി വിനോദില്‍നിന്ന് വിശദീകരണം തേടിയിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് പിരിച്ചുവിടല്‍ നടപടി ആരംഭിക്കാന്‍ തീരുമാനിച്ചത്. സെക്ഷന്‍ ഒാഫിസറുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും. മാര്‍ക്ക് തിരുത്തി നല്‍കിയതിന് പുറമെ അര്‍ഹതയില്ലാത്ത വിദ്യാര്‍ഥിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha