സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാര്‍ഥികള്‍; ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു

നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കി പിഎസ്സി ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റിലെ നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടര്‍ന്ന് ഇന്ന് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചനയെങ്കിലും സര്‍ക്കാരില്‍ നിന്നു പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ഉദ്യോഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും സമരം നിര്‍ത്തണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ആ വാക്കുകൊണ്ടു മാത്രം സമരം നിര്‍ത്താന്‍ കഴിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha