ചെന്നിത്തല പോകുന്ന പോക്ക്... തെരഞ്ഞെടുപ്പ് അടുത്തതോടെ ചെന്നിത്തലയ്ക്ക് ജോലിയായി വെള്ളാപ്പള്ളി നടേശന്‍; ഒരു ഈഴവ എം.എല്‍.എ പോലുമില്ലാത്ത കോണ്‍ഗ്രസില്‍ മതാധിപത്യം; മതേതരത്വം വീമ്പിളക്കുന്ന കോണ്‍ഗ്രസില്‍ മതാധിപത്യമാണ്; ഖജനാവിന്റെ 67 ശതമാനവും മുസ്ലിം ലീഗാണ് കൈകാര്യം ചെയ്തിരുന്നത്

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസിനും രമേശ് ചെന്നിത്തലയ്ക്കും തലവേദനയായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശരിക്കും ജാതി പറഞ്ഞ് സമ്മര്‍ദം ഉണ്ടാക്കുകയാണ് വെള്ളാപ്പള്ളി.
കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു ഈഴവ എം.എല്‍.എ പോലുമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം പന്തളം യൂണിയനിലെ പടനിലം പാലമേല്‍ ഗുരു ക്ഷേത്ര സമര്‍പ്പണവും സമ്മേളനവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം വീമ്പിളക്കുന്ന കോണ്‍ഗ്രസില്‍ മതാധിപത്യമാണ് . അഞ്ചാം മന്ത്രിയെ പാണക്കാട്ട് പ്രഖ്യാപിച്ച ശേഷമാണ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിവരം അറിയുന്നത്. മലപ്പുറത്തും കോട്ടയത്തും ഇടുക്കിയിലും മാത്രമല്ല വികസനം വേണ്ടത്. ഖജനാവിന്റെ 67 ശതമാനവും മുസ്ലിം ലീഗാണ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഒരു ഈഴവനെ നിയമിച്ചില്ല. വോട്ട് ചെയ്യാന്‍ വിധിക്കപ്പെട്ടവരായി മാത്രം ഈഴവര്‍ മാറി. മഹാഭൂരിപക്ഷം വരുന്ന ഈഴവര്‍ക്ക് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ അധികാരവും നീതിയും ലഭിച്ചില്ല.
മറ്റുള്ളവര്‍ സംഘടിതമായി അധികാരം ഹൈജാക്ക് ചെയ്തപ്പോള്‍ ,നമ്മള്‍ വെറും കാഴ്ചക്കാരായി മാറി. സമുദായ നീതിയും രാഷ്ട്രീയ നീതിയും ഈഴവര്‍ക്ക് തീണ്ടാപ്പാടകലെയായി. സംഘടിത മത ശക്തികളുടെ പിന്‍ബലമുള്ള കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും സാമൂഹ്യ നീതി പാലിക്കുന്നില്ല. കേരള കോണ്‍ഗ്രസ് എണ്ണത്തില്‍ കൂടുകയും സീറ്റുകള്‍ വിലപേശി പങ്കിടുകയും ചെയ്യുന്നു. എല്‍.ഡി.എഫിനും യു.ഡി.എഫിനും വേണ്ടാതിരുന്ന പി.സി.ജോര്‍ജിനെ യു.ഡി.എഫിലെടുക്കാന്‍ മൂന്ന് ബിഷപ്പുമാര്‍ ശുപാര്‍ശ ചെയ്ത ദുരവസ്ഥയാണുള്ളത്. ആര്‍. ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് രാഷ്ട്രീയ നീതിയും വിദ്യാഭ്യാസ നീതിയും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എന്‍.ഡി.പി.യോഗം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലും ചൂലുമല്ലെന്നും ആരോടും വിധേയത്വവും വിദ്വേഷവും ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാ കാലത്തും കോണ്‍ഗ്രസ് ഈഴവനോട് വിവേചനം മാത്രമാണ് കാട്ടിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അന്തകനായ മുന്‍ കെ.പി.സി.സി.പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞിട്ടാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നു എന്ന പേരില്‍ എന്നെ, ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല തുറുങ്കില്‍ അടയ്ക്കാന്‍ ശ്രമിച്ചത്. ഒരു കരയോഗം പ്രസിഡന്റിന് ചെന്നിത്തല കൊടുക്കുന്ന പരിഗണനപോലും എസ്.എന്‍.ഡി.പി. യോഗം ജന. സെക്രട്ടറിയായ തനിക്ക് തന്നിട്ടില്ല.
ഈഴവന്‍ സമൂഹിക നീതിക്കായി ജാതി പറയുമ്പോള്‍ അതിനെ വര്‍ഗീയതയായും മറ്റുള്ളവര്‍ ജാതി മാത്രം പറഞ്ഞ് സംഘടിച്ച് രാഷ്ട്രീയ അധികാരം ഉറപ്പിക്കുമ്പോള്‍ അതിനെ നീതിയുമായി കാണുന്ന സമീപനം ശരിയല്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം ആനുകൂല്യം മതിയെന്നും മലപ്പുറം മാത്രം വളര്‍ന്നാല്‍ മതിയെന്നുമുള്ള ചിലരുടെ കാഴ്ചപ്പാട് ഈഴവന്‍ തിരുത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈദ്യുതി മന്ത്രി എം.എം. മണി ജനകീയനായ നേതാവാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടും പ്രവൃത്തിയും കണ്ട് മനസ്സിലാക്കിയപ്പോള്‍ മണിയാശാന്‍ ഒരു വലിയ ആശാനാണെന്ന് ബോധ്യപ്പെട്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എന്തായാലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള വെള്ളാപ്പള്ളിയുടെ ശക്തമായ ജാതി തിരിച്ചുള്ള ചോദ്യം ചെയ്യല്‍ അണികളെ സ്വാധീനിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചിരിക്കുന്ന ചെന്നിത്തലയുടേയും ചങ്കിടിക്കുകയാണ്.
https://www.facebook.com/Malayalivartha