പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക്.... ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തില്‍ ഇറങ്ങിയ സേനാംഗങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു, ഒടുവില്‍....

ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് പതിക്കുകയായിരുന്നു. പെരുമ്പാവൂര്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എന്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.
എന്നാല്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായ പറമടയിലെ വെള്ളത്തില്‍ ഇറങ്ങിയ സേനാംഗങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നിരുന്നതിനാലാണ് പൊള്ളലേറ്റത്.
തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ലോറി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തു.
"
https://www.facebook.com/Malayalivartha