ചര്‍ച്ച പരാജയപ്പെട്ടു.... കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് തുടങ്ങി, രണ്ട് സംഘടനകളുടെയും നേതാക്കളും സി.എം.ഡി ബിജു പ്രഭാകറും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നോട്ടീസ് പ്രകാരം സമരം ആരംഭിച്ചത്

ചര്‍ച്ച പരാജയപ്പെട്ടു.... കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് തുടങ്ങി, രണ്ട് സംഘടനകളുടെയും നേതാക്കളും സി.എം.ഡി ബിജു പ്രഭാകറും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നോട്ടീസ് പ്രകാരം സമരം ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളി സംഘടനകളായ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ചു.
ഏപ്രില്‍ ഒന്നു മുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നവിധം ഉത്തരവിറക്കണം എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആവശ്യം. ഏപ്രിലില്‍ കാലാവധി അവസാനിക്കുന്ന സര്‍ക്കാരാണ് ജൂണില്‍ ശമ്പള പരിഷ്‌കരണം വാഗ്ദ്ധാനം ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനോട് ആലോചിക്കാതെ പറയാന്‍ കഴിയില്ലെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി. സ്വിഫ്ട് ഉള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ നല്ലതാണെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ നേതാക്കള്‍ പണിമുടക്ക് തീരുമാനം ആവര്‍ത്തിച്ചു. സ്വിഫ്ട് ഉപകോര്‍പ്പറേഷനാക്കണം. 100 കോടി രൂപയുടെ ക്രമക്കേട് ഉള്‍പ്പെടെ എല്ലാ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണം തുടങ്ങിയവയാണ് സംഘടനകളുടെ മറ്റ് ആവശ്യങ്ങള്‍.
"
https://www.facebook.com/Malayalivartha