എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചത്.
ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ.ക്കു വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവെച്ചത്.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലാണ് സുപ്രീംകോടതി കേള്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha