വിജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥിത്വത്തിന്റെ മാനദണ്ഡം; തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പഴയമുഖങ്ങള്‍ ആകരുത്, യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പഴയമുഖങ്ങള്‍ ആകരുതെന്നും യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥിത്വത്തിന്റെ മാനദണ്ഡമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.
യുഡിഎഫിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകുമെന്നും അതിനു ശേഷം സ്ഥാനാര്‍ഥികളെ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന വിഷയം തുറന്നുകാട്ടാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും.
കാസര്‍ഗോഡ് നിന്നും ടി.എന്‍. പ്രതാപനും തിരുവനന്തപുരത്തുനിന്ന് ഷിബു ബേബിജോണും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. ജാഥ അഞ്ചിന് എറണാകുളത്ത് സമാപിക്കും. കൂടാതെ ഫെബ്രുവരി 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.മാണി സി. കാപ്പനെ ഘടകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഫെബ്രുവരി 28ന് വീണ്ടും യുഡിഎഫ് യോഗം ചേരും.
https://www.facebook.com/Malayalivartha