നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ വിധി പറയുന്നത് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി വീണ്ടും മാറ്റി. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കോടതി പുതിയ തീയതി പ്രഖ്യാപിക്കാതെ വീണ്ടും മാറ്റിയത്.
മാപ്പുസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണ് ഗണേഷിന്റെ സെക്രട്ടറി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
https://www.facebook.com/Malayalivartha