ഭരിക്കാനറിയില്ലെങ്കില്‍ ജനങ്ങള്‍ എന്തിനവര്‍ക്ക് വോട്ട് ചെയ്യണം; കേരളത്തിലെ ഇടതുമുന്നണി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് എം.പി ശശി തരൂര്‍

കേരളത്തിലെ ഇടതുമുന്നണി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ഭരിക്കാനറിയില്ലെങ്കില്‍ ജനങ്ങള്‍ എന്തിനവര്‍ക്ക് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനറിയില്ലെന്നും ശശി തരൂര്‍ ഫേസ്ബുക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ശശി തരൂരിന്‍റെ ഫേസ്ബുക് പോസ്റ്റ്
കേരളത്തിലെ ഇടതുമുന്നണി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്! SprinklR വിവാദത്തില്‍ അവര്‍ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞു; സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐ.എ.എസിനെ ബലിയാടാക്കി; മത്സ്യ ബന്ധന വിവാദത്തില്‍ KSINC, KSIDC ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി; അവര്‍ക്ക് ഭരിക്കാനറിയില്ലെങ്കില്‍, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനറിയില്ലെങ്കില്‍, ജനങ്ങള്‍ എന്തിനവര്‍ക്ക് വോട്ട് ചെയ്യണം ?
https://www.facebook.com/Malayalivartha