വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകളാണ് വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏതാനും വ്യാപാര സംഘടനകള്‍ ഇക്കാര്യത്തില്‍ വൈകിട്ടോടെ തീരുമാനമെടുത്ത് അറിയിപ്പു നല്‍കും. ഈ സംഘടനകളും സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു വിവരം.
ഇന്ധന വിലവര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha