രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക് സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; കടല്‍കൊള്ള കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് കെ.സി. വേണുഗോപാല്‍

കേരളത്തിന്റെ തീരമേഖല വിദേശ കമ്പിനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടല്‍കൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രാഹുലിനെതിരായ സി.പി.എം വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഏജന്‍റായി കേരളത്തില്‍ വന്ന് രാഹുല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒരുകുഞ്ഞും വിശ്വസിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക് സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തരംതാണ പ്രസ്താവനകളില്‍നിന്ന് സി.പി.എം പിന്മാറണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha