സംസ്ഥാനത്ത് ചൂട് കനക്കുന്നു..... 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന്‌സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നു..... 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന്‌സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ്.
35-37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന ശരാശരി താപനില. ഈ മാസം അഞ്ചുദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ ചൂട് അനുഭവപ്പെട്ടത് സംസ്ഥാനത്തായിരുന്നു. രാജ്യത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ മേഖലകളിലാണ്.
23-ന് രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് (37 ഡിഗ്രി സെല്‍ഷ്യസ്). 20-ന് കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ഉയര്‍ന്ന താപനില (36). 14ന് പുനലൂര്‍ (35.5), 11ന് കോട്ടയം (36), 10ന് ആലപ്പുഴ (35.2) എന്നിവിടങ്ങളിലാണ് രാജ്യത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണസമിതി സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജനങ്ങള്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതണം, പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍സമയത്ത് ഒഴിവാക്കേണ്ടതാണ് .
നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം വേനല്‍ക്കാലം ആരംഭിക്കുകയും പകല്‍ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ തൊഴില്‍ സമയക്രമത്തില്‍ മാറ്റം. ഇതുസംബന്ധിച്ച് സമയക്രമം പുനക്രമീകരിച്ചു ലേബര്‍ കമ്മീഷണറുടെ ഉത്തരവ്.
പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിശ്രമം നല്‍കണം. ഇവരുടെ തൊഴില്‍ സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള വൈകിട്ട് മൂന്നിന് തുടങ്ങുന്ന തരത്തിലുമാക്കി.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ മുന്നറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
https://www.facebook.com/Malayalivartha
























