അമ്പരന്ന് സഖാക്കള്‍... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഏപ്രില്‍ 6ന് സവിശേഷതകളേറെ; അറിഞ്ഞോ അറിയാതെയോ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ദിനമാണന്ന്; വോട്ടെടുപ്പ് ദിവസം ബി.ജെ.പിയുടെ 41ാം ജന്മദിനം; സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന ദിവസവും

അങ്ങനെ കേരളം മറ്റൊരു തെരഞ്ഞെടുപ്പിന് ഉണര്‍ന്നു കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസവും ഏറെ പ്രധാനമാണ്. മുന്നണികള്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തിയതിനാല്‍ ഇനി വലിയ പ്രയാസമില്ല. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്ര പകുതിയായതാണ് ഏറെ ബുദ്ധിമുട്ട്. എല്ലാ കക്ഷികളും തെരഞ്ഞെടുപ്പ് ദിവസത്തെ മനസാ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇന്നലെ വൈകിട്ടാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ ആറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തില്‍ ബി.ജെ.പിക്ക് നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പാര്‍ട്ടിയുടെ 41ാംജന്മദിനത്തിലാണെന്നതാണ് കൗതുകമുണര്‍ത്തുന്നത്. ജന്മദിന സമ്മാനമായി കേരളത്തിലെ ജനങ്ങള്‍ വോട്ടുകള്‍ നല്‍കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും 40 സീറ്റുകള്‍ ലഭിച്ചാല്‍ ബി..ജെ..പി കേരളം ഭരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ..സുരേന്ദ്രന്‍ അവകാശപ്പെടുമ്പോള്‍.1951 ഒക്ടോബര്‍ 21ന് രൂപീകൃതമായ ഭാരതീയ ജനസംഘം അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980 ഏപ്രില്‍ ആറിന് ഭാരതീയ ജനതാപാര്‍ട്ടിയായി മാറുകയായിരുന്നു. അടല്‍ബിഹാരി വാജ്‌പേയിയും എല്‍.കെ. അദ്വാനി, ഭൈറോണ്‍ സിംഗ് ഷെഖാവത്ത് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി രൂപീകരിച്ചത്.
തുടര്‍ഭരണം ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനും ഏപ്രില്‍ ആറ് നിര്‍ണായകമാണ്. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവച്ചത്. 27ാം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണകോടതി വിധി ഹൈക്കോടതി ശരിവച്ചതിനെതിരെ സി.ബി.ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം.
ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ കേസില്‍ തുടര്‍വാദം സാദ്ധ്യമാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രില്‍ ആറിനാണ് നടക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതേ ദിവസമാണ്. പശ്ചിമബംഗാളില്‍ എട്ടും അസാമില്‍ മൂന്നും ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും. മേയ് രണ്ടിനാണ് അഞ്ചിടത്തും വോട്ടെണ്ണല്‍. പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. കോവിഡ് സാഹചര്യത്തില്‍ പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പോളിംഗ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ആറിനു നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് എച്ച്.വസന്തകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് ആറിനു തന്നെ. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമായി 824 നിയമസഭാ മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.
"
https://www.facebook.com/Malayalivartha