ശൊ പെട്ടുപോയല്ലോ... കിട്ടാനുള്ള ഓരോ വോട്ടും പെറുക്കിയെടുക്കാന്‍ ആര്‍.എസ്.എസ്.; അടിയന്തരാവസ്ഥയ്ക്ക് ശേഷം ആദ്യമായി കേരളത്തില്‍ ബിജെപിയ്ക്കായി ആര്‍എസ്എസ് ഇറങ്ങുന്നു; മറ്റ് മുന്നണികള്‍ യാത്ര തീര്‍ത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നപ്പോള്‍ ബിജെപി അധ്യക്ഷന്റെ യാത്ര പകുതി വഴിയില്‍; എന്തു ചെയ്യണമെന്നറിയാതെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം വലിയ ആവേശത്തിലാണ്. ബിജെപിയെ സംബന്ധിച്ച് ഒരു പുത്തന്‍ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ആര്‍എസ്എസിന്റെ കൈകളിലേക്കാണ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ആദ്യമായി കേരളത്തില്‍ ബിജെപിയ്ക്കായി ആര്‍എസ്എസ് ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി. തോറ്റ ഒട്ടേറെ വാര്‍ഡുകളില്‍, സംഘപരിവാര്‍ അനുകൂലവോട്ടുകള്‍ ചെയ്യാനുണ്ടായിരുന്നെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കിട്ടാനിടയുള്ള വോട്ടുകള്‍ മുഴുവനും ഇത്തവണ ചെയ്യിക്കണമെന്നും പ്രവര്‍ത്തകരോട് ആര്‍.എസ്.എസ്. നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആര്‍.എസ്.എസ്. നേതാക്കളായ സംയോജകന്മാരും സഹസംയോജകന്മാരും ഉണ്ടാകും. ജില്ലകളില്‍ സംസ്ഥാനവിഭാഗ് നേതാക്കളും നിയോജകമണ്ഡലങ്ങളില്‍ ജില്ലാ നേതാക്കളുമാണ് സംയോജകര്‍. തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് പുറമേയാണിത്.
ഫെബ്രുവരി 28, മാര്‍ച്ച് 15 എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായി പരമാവധി വോട്ടര്‍മാരെ ചേര്‍ക്കുക, പഴയകാല സംഘപരിവാര്‍ പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിക്കുക എന്നിവയാണ് ചുമതല. അടുത്തഘട്ടത്തില്‍ പഞ്ചായത്ത്, ഏരിയ, ബൂത്ത് തലങ്ങളിലും ആര്‍എസ്എസ് ചുമതലക്കാര്‍ വരും.
എന്നാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ ഇടപെടുകയോ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അഭിപ്രായങ്ങള്‍ മേല്‍ഘടകങ്ങളെ അറിയിക്കാന്‍ അവസരംനല്‍കും.
അതേസമയം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്ര പകുതി വഴിയിലായത് എല്ലാവരേയും ഒരു പോലെ അമ്പരപ്പിക്കുന്നു. സുരേന്ദ്രന്‍ സജീവമാകേണ്ട സമയത്ത് യാത്രയിലാണ്. ഇല്ലത്ത് നിന്നും പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് മാര്‍ച്ച് 7ന് ശേഷമേ പ്രഖ്യാപിക്കൂ എന്ന് കരുതിയതാണ് തെറ്റിപ്പോയത്.
അതേസമയം സ്ഥാനാര്‍ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ നിയസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയാറെടുപ്പുകള്‍ തുടങ്ങിയ ബി.ജെ.പി ബൂത്തുതലസമിതികള്‍ സജീവമാക്കിക്കഴിഞ്ഞു.
അഞ്ചുബൂത്തുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ശക്തകേന്ദ്രകളാണ് ഇത്തവണത്തെ സവിഷേത. എന്‍.ഡി.എയിലെ പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസുമായി ചിലസീറ്റുകള്‍ വച്ചുമാറിയായിരിക്കും ഇത്തവണ സീറ്റുവിഭജനം.
ബൂത്തുതല സമിതികള്‍ രൂപീകരിച്ച് അവയുടെ ചുമതലക്കാരയെും നേരത്തെതന്നെ നിശ്ചയിച്ച ബി.ജെ.പി പ്രധാനമണ്ഡലങ്ങളില്‍ അഞ്ചുബൂത്തുകള്‍ കേന്ദ്രീകരിച്ച് ശക്തികേന്ദ്രകള്‍ക്കും രൂപംനല്‍കി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ഈ സംവിധാനം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള ശ്രമത്തിലാണ് ബൂത്ത് സമിതികള്‍.
എല്ലാ നിയോജകമണ്ഡലങ്ങളിലും സംസ്ഥാന നേതാക്കള്‍ക്ക് ചുമതല വിഭജിച്ചുനല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യതമാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്നാണ് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നിര്‍ദ്ദേശം. കെ. സുരേന്ദരന്റെ വിജയയാത്ര സമാപിക്കുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാകും. മെട്രോമാന്‍ ഇ. ശ്രീധരനും മുന്‍ ഡി.ജി.പി ജേക്കബ്ബ് തോമസും പാര്‍ട്ടിയിലെത്തിയത് നേട്ടമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇരുമുന്നണികളെ കടന്നാക്രമിച്ചാണ് കെ. സുരേന്ദ്രന്റെ യാത്ര.
സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി രണ്ടുതവണ കേരളത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 27 ന് അദ്ദേഹം തൃശ്ശൂരിലെത്തം. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും സ്മൃതി ഇറാനിയും അടുത്തടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്.
അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് സുരേന്ദ്രന്റെ യാത്രയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വോട്ടുശതമാനം കൂട്ടിയാല്‍മാത്രം പോലെ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുയും വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ശക്തമായ ത്രികോണ മല്‍സരം കൂടുതല്‍ മണ്ഡലങ്ങളില്‍ ഇത്തണ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha