വധക്കേസിലെ പ്രതി കൊടി സുനിയുമായി കോടതിയില്‍ പോയ മൂന്ന് പോലീസുകാരെ സസ്പെന്റ് ചെയ്തു... അച്ചടക്ക ലഘനത്തിനാണ് നടപടി....

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുമായി വടകര കോടതിയില്‍ പോയ മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തു. തിരുവനന്തപുരം, നന്ദാവനം എ.ആര്‍ ക്യാമ്പിലെ പോലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്.
കൊടി സുനിയെ വീട്ടില്‍ കൊണ്ടു പോയതിനും ഗുണ്ടാനേതാവിന്റെ കാറില്‍ സഞ്ചരിച്ചതിനുമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വടകര കോടതിയിലേക്ക് പോയ മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് അച്ചടക്കനടപടിയെടുത്തത്.
നന്ദാവനം എ.ആര്‍ ക്യാമ്പിലെ എ.എസ്.ഐ ജോയിക്കുട്ടി, സി.പി.ഓമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. പോലീസുകാര്‍ക്കെതിരേ അന്വേഷണം നടത്താനും കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടകര കോടതിയില്‍ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടു പോയി എന്നതാണ് പോലീസുകാര്‍ക്കെതിരായ ആരോപണം. മാഹിയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറില്‍ സഞ്ചരിച്ചതായും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് എതിരാളിയായ മറ്റൊരാളുമായി വഴക്കിട്ടതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























