ഏപ്രില്‍ മാസത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം സ്വാഗതാര്‍ഹം, യു.ഡി.എഫ് സര്‍വ്വസജ്ജം, ജനദ്രോഹഭരണത്തിനെതിരായി കേരളം ഒറ്റെക്കെട്ടായി അണി നിരക്കും: രമേശ് ചെന്നിത്തല

യു.ഡി.എഫ് ആവശ്യപ്പെട്ടതു പോലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ നടത്താന്‍ തിരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ യു ഡി എഫ് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും യുഡി എഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഐശ്വര്യകേരളായാത്രയോടും രാഹൂല്‍ഗാന്ധി പങ്കെടുത്ത ശംഖുംമുഖത്തെ സമാപനത്തോടും കൂടി യുഡി എഫിന്റെ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കും. ഘടക കക്ഷികളുമായെല്ലാം ഇന്ന് സംസാരിച്ചു. എല്ലാ ചര്‍ച്ചകളും അന്തിമഘട്ടത്തിലേക്കെത്തിക്കഴിഞ്ഞു. തിങ്കളാഴ്ച ഓരോ കക്ഷിക്കുമുള്ള സീറ്റുകളുടെ കാര്യത്തില്‍ അന്തിമരൂപമുണ്ടാക്കും. മൂന്നാം തീയതി ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഒരോ കക്ഷികള്‍ക്കുമുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വിജയകരമായി തന്നെ യുഡി എഫ് പൂര്‍ത്തിയാക്കുകയാണ്. യു ഡിഎഫിന്റെ പ്രകടന പത്രികയ്ക്ക് മൂന്നാം തീയതി അന്തിമരൂപം നല്‍കും. അത് പ്രസിദ്ധീകരിക്കുന്ന തീയതിയും അന്ന് തിരുമാനിക്കും. വളരെ ആത്മവിശ്വാസത്തോടെ ഒറ്റക്കെട്ടായാണ് യു ഡി എഫും കോണ്‍ഗ്രസും നിയമഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രമേശ് ചെന്നിത്തല തുടര്‍ന്നു പറഞ്ഞു. അഞ്ച് വര്‍ഷത്തെകാലത്തെ അഴിമതി ജനദ്രോഹഭരണത്തിനെതിരായി കേരളം ഒറ്റെക്കെട്ടായി അണി നിരക്കുമെന്ന പൂര്‍ണ്ണ വിശ്വാസമാണ് യു ഡി എഫിനുള്ളത്. ആ വിശ്വാസത്തോട് കൂടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫ് വന്‍വിജയം നേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തെ കേരളാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഏപ്രില്‍ 15 ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ പി സി സി പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. ആ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട എല്ലാ സജ്ജീകരണങ്ങളും നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിന് തികഞ്ഞ ശുഭാപ്തി വിശ്വാസമാണുള്ളത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ എല്ലാ തലങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. എല്ലാ പോഷകസംഘടനകളും തിരഞ്ഞെടുപ്പിന് സജ്ജമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്കും കോണ്‍ഗ്രസിനും വമ്പിച്ച വിജയം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഈ പ്രഖ്യാപനം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രണ്ട് യോഗങ്ങള്‍ നടന്നിരുന്നു. ഒന്ന് എറണാകുളത്ത് വച്ചും അടുത്ത കെ പി സി സി ഓഫീസില്‍ വച്ചുമാണ് നടന്നത്. എല്ലാ കാര്യങ്ങളും അതില്‍ വിശദമായി സംസാരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഏറെക്കുറെ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇനി കോണ്‍ഗ്രസിന് ഒരു ശബ്ദമേയുണ്ടാവുകയുള്ളുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha