എനിക്കിവിടെ നിൽക്കണ്ട ; കരഞ്ഞ് നിലവിളിച്ച് സജിന ; സംശയം പ്രകടിപ്പിച്ച് ആരാധകർ; ഒടുവിൽ ബിഗ് ബോസിന്റെ ഒന്നൊന്നര ഇടപ്പെടൽ

മത്സരാർത്ഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ദമ്പതികൾ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.ബിഗ് ബോസ് മലയാളത്തിൽ ആദ്യമായിട്ടാണ് ദമ്പതിമാരെ കൊണ്ട് വരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ഫിറോസ് ഖാനും ഭാര്യ സജ്‌നയും ആദ്യ ദിവസങ്ങളില്‍ തന്നെ കലാപങ്ങൾക്ക് തുടക്കമിട്ടിരുന്നു . രണ്ട് പേരായിട്ടാണ് വരുന്നതെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇരുവരും നില്‍ക്കുന്നത്. ഫിറോസ് ഭാഗ്യ ലക്ഷ്മിയുമായി വഴക്ക് കൂടിയ സാഹചര്യവും പ്രേക്ഷകർ കണ്ടിരുന്നു. എന്നാല്‍ ഇരുവരും പുറത്തേക്ക് പോകുമെന്ന് തരത്തിലുള്ള സൂചനകൾ ലഭിക്കുകയാണ്.
കഴിഞ്ഞ എപ്പിസോഡില്‍ ഭര്‍ത്താവിനോട് തനിക്കിവിടെ നില്‍ക്കാന്‍ സാധിക്കില്ലെന്ന് സജ്‌ന പറയുകയുണ്ടായി. വികാരഭരിതയായി കരഞ്ഞോണ്ടാണ് വീട്ടില്‍ പോകാമെന്നും ഇവിടെ നില്‍ക്കാന്‍ ഇനി പറ്റില്ലെന്നും സജ്‌ന പറഞ്ഞത് . ഇതറിഞ്ഞ ബിഗ്ബോസ് സജിനെയെയും ഫിറോസിനെയും വിളിപ്പിക്കുകയുണ്ടായി . കാരണം അന്വേഷിച്ചതിന് ശേഷം തീരുമാനം എടുക്കാനുള്ള നിര്‍ദ്ദേശം ദമ്പതികള്‍ക്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്.
ബിഗ് ബോസ് വീട്ടിൽ ഉള്ളവർക്കെല്ലാം ഇക്കയെ പേടിയാണ്. റംസാന്‍ പറഞ്ഞ കാര്യം ഇഷ്ടപ്പെട്ടില്ലെന്ന് സൂചിപ്പിച്ച സജ്‌ന അവന്‍ ഒരു കൊച്ചാണെന്ന് പറയുന്നു. അവന്‍ മാത്രമല്ല ഓരോ മുക്കിലും മൂലയിലും എല്ലാവരും നമ്മളെ പറ്റിയാണ് സംസാരിക്കുന്നത്. അത് എന്നെയും കൂടിയാണ് ബാധിക്കുന്നത് എന്ന സജ്ന പറയുന്നു. ഇക്ക ഇവിടെ നിന്നോ. എനിക്കിവിടെ നില്‍ക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ പറ്റുന്നില്ല. ഫിറോസിക്കയുടെ അടുത്ത് ഞാന്‍ പറഞ്ഞ കാര്യം ഭയങ്കരമായിട്ട് ഹേര്‍ട്ട് ചെയ്യുന്നുണ്ട് എന്നും സജന പറയുന്നു.
എന്നാൽ കരയരുതെന്ന് പറഞ്ഞിട്ടില്ലേന്ന് ഫിറോസ് പറയുമ്പോള്‍ കരയുന്നത് എനിക്കും ഇഷ്ടമല്ല. പക്ഷേ അത് പിടിച്ച് വെച്ചാല്‍ വേറെ പല ദോഷവും ഉണ്ടാവും.
ഇക്ക ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ട്. സത്യമായിട്ടും ഞാന്‍ വരണ്ടായിരുന്നു. കരച്ചില്‍ പിടിച്ച് വെക്കുന്നതിനും പരിധിയുണ്ട്. പക്ഷേ എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. നമ്മുടെ മക്കളുടെ അടുത്തേക്ക് പോവാം. തമാശ പറയുന്നതല്ല, എനിക്കിവിടെ പറ്റുന്നില്ല. തിരിച്ച് പോവാമെന്ന് തന്നെയാണ് സജ്‌ന ആവര്‍ത്തിച്ച് പറഞ്ഞത്.
അപകടം സംഭവിക്കുമെന്ന് ഒന്നിലധികം തവണ പറഞ്ഞപ്പോഴായിരുന്നു ബിഗ് ബോസ് ഇക്കാര്യത്തില്‍ ഇടപ്പെട്ടത്. 'സജ്ന നിങ്ങള്‍ സ്വയം അപകടപ്പെടുന്നുവെന്നു പറഞ്ഞതായി ഇത് രണ്ടാം തവണയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്ന് തുടങ്ങുന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് താന്‍ അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതെനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ആയിരിക്കുമൊന്നാണ് സജനയുടെ മറുപടി. ഇവിടെ ഓരോരുത്തരുടെയും ജീവന്‍ വിലപ്പെട്ടതാണ്. ഇവിടുത്തെ സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി തെരഞ്ഞെടുക്കാം എന്ന് ബിഗ് ബോസും വ്യക്തമാക്കി.
എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് സജ്‌ന ആവര്‍ത്തിച്ച് പറഞ്ഞത് ആത്മഹത്യ ആണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ സമാനമായ കമന്റുകള്‍ ഉയര്‍ന്ന് വരികയാണ്. ഒറ്റ മത്സരാര്‍ഥിയായി അകത്തേക്ക് വന്നതിനാല്‍ സജ്‌ന പോവുകയാണെങ്കില്‍ ഫിറോസും പുറത്തേക്ക് പോവേണ്ടി വരുമോ എന്ന ചോദ്യങ്ങളും പ്രേക്ഷകര്‍ക്കുണ്ട്. അതേ സമയം സജ്ന മാത്രമാണോ പുറത്തേക്ക് പോകുന്നതെന്ന് അറിയാനുള്ള ആകാംക്ഷയും പ്രേഷകർക്ക് ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha