മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപ്പോയ സംഭവത്തിൽ 4 പേർ കൂടി അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകാൻ കാരണമെന്താണെന്ന് വെളിപ്പെടുത്തിയി പ്രതികൾ

ഏറെ സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിയൊരുക്കിയ സംഭവമായിരുന്നു മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയത്. യുവതിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ആ സംഭവത്തിന് പിന്നാലെ വന്നിരുന്നു. ഇപ്പോളിതാ കേസിൽ നാലുപേർ കൂടി അറസ്റ്റിലായിരിക്കുകയാണ്. ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ വീണ്ടും 4 പേർ കൂടി അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് . തിരുവല്ല സ്വദേശി ബിനോ വർഗീസ് , പരുമല സ്വദേശി ശിവപ്രസാദ് തുടങ്ങി രണ്ടു പേർ അടക്കമാണ് അറസ്റ്റിലായിരിക്കുന്നത്. തട്ടിക്കൊണ്ടുപോകാൻ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതികൾ. കൊടുവള്ളി സ്വദേശിക്ക് സ്വർണ്ണം എത്തിക്കാമെന്ന് ഇവർ ധാരണയിലെത്തിയിരുന്നു. ഈ ധാരണ തെറ്റിച്ചതോടെയാണ് തട്ടിക്കൊണ്ടുപോയത്.
ഗൾഫിൽ നിന്നും നാട്ടിൽ എത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം വളരെയധികം അമ്പരപ്പ് ഉണ്ടാക്കിയതായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു. എങ്കിലും സംഭവത്തിൽ ദുരൂഹത ഉയർന്നിരുന്നു. യുവതിയുടെ പുതിയ മൊഴി അന്വേഷണസംഘത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരുന്നു. സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് മാന്നാർ സ്വദേശി ബിന്ദു പറയുമ്പോഴും ദുരൂഹതകൾ ബാക്കിയുണ്ടായിരുന്നു.
സ്വർണം കൊണ്ടുവന്നു എന്നും മാലിയിൽ ഉപേക്ഷിച്ചു എന്നും യുവതി സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സ്വർണമാണ് തന്നുവിട്ടതെന്ന് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സ്വർണംകൊടുത്ത ഹനീഫയെയും അയാളുടെ ആൾക്കാരെയും നല്ല പരിചയമുണ്ട്.ഭർത്താവ് ദുബായിൽ സ്വകാര്യടാക്സി ഓടിച്ചിരുന്നപ്പോൾ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആൾക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവർ പറഞ്ഞത് . ഇതിനുമുൻപും ചിലബോക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ തന്നുവിട്ടിരുന്നെന്നും അത് കോസ്മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു വ്യക്തമാക്കി. മാത്രമല്ല വളരെ അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു മൊഴിയാണ് യുവതി പറഞ്ഞിരുന്നത്.
തട്ടിക്കൊണ്ടുപോയവർ ചുരിദാർ വാങ്ങി നൽകി മാത്രമല്ല,1000 രൂപയും നൽകിയെന്നും യുവതി പറഞ്ഞിരിക്കുന്നു. മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം വടക്കഞ്ചേരിയിലുപേക്ഷിക്കുന്നതിനു മുൻപ് പുതിയ ചുരിദാർ വാങ്ങിത്തരികയും 1000 രൂപ തരികയും ചെയ്തുവെന്ന് ബിന്ദു പറയുന്നു. പോലീസ് പട്രോളിങ് കാണുമ്പോൾ ബിന്ദുവിന്റെ തല സീറ്റിനടിയീലേക്കു താഴ്ത്തിവെക്കും. നെല്ലിയാമ്പതിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിൽ കയറ്റി. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ചിലരുടെ മനസ്സലിഞ്ഞു ഇറക്കിവിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച ബിന്ദുവിന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചു. സ്വർണക്കടത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന ഈ യുവതി എത്ര തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ബിന്ദു ഈ സംഘവുമായി എങ്ങനെയാണ് ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
മാന്നാറിലെ പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന ബിനോയ്- ബിന്ദു ദമ്പതികൾ രണ്ട് വർഷം മുമ്പാണ് മാന്നാർ പഞ്ചായത്ത് ഓഫീസിനു സമീപം സ്വന്തമായി സ്ഥലവും വീടും വാങ്ങി താമസമാക്കിയത്. പ്രദേശവാസികളുമായി വലിയ അടുപ്പം ഇല്ലായിരുന്നു. സ്വകാര്യ ധനകാര്യ ബാങ്കിൽ നിന്ന് 30ലക്ഷം രൂപ വായ്പ എടുത്താണ് വീടു വാങ്ങിയത്. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി. വായ്പ അടയ്ക്കാനായി സ്വർണം വിൽക്കാനുള്ള സാദ്ധ്യതയും പൊലീസ് അന്വേഷിക്കുന്നു.
https://www.facebook.com/Malayalivartha