ഐ.എം. വിജയന് ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ്
ഫുട്ബാള്‍ താരം ഐ.എം. വിജയന് ഇനി മലബാര്‍ സ്പെഷ്യല്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാന്‍ഡന്റ് യു. അബ്ദുല്‍ കരീമിന്റെ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു.
കേരള പൊലീസ് ഫുട്ബാള്‍ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയായ വിജയന് ഇനി മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കും. എം.എസ്.പി നിലമ്പൂര്‍ ക്യാമ്പാണ് ഇപ്പോള്‍ പൊലീസ് ടീമിന്റെ ആസ്ഥാനം. സി.ഐ റാങ്കില്‍ തൃപ്പൂണിത്തുറയിലെ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കവെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. എം.എസ്.പിയില്‍ പുതുതായി ആരംഭിക്കുന്ന പൊലീസ് ഫുട്ബാള്‍ അക്കാദമിയുടെ ഡയറക്ടറായി വിജയനെ ഇതിനകം നിയമിച്ചിട്ടുണ്ട്. അസി. കമാന്ഡന്റുമാരും സഹതാരങ്ങളുമായ ഹബീബ് റഹ്മാന്റെയും റോയ് റോജസിന്റെയും സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. പുതിയ സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നും ഫുട്ബാളിന് വളക്കൂറുള്ള നാട്ടില്‍ ആരംഭിക്കുന്ന അക്കാദമിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വിജയന് പറഞ്ഞു.
https://www.facebook.com/Malayalivartha