കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍

ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരിയായ സ്ത്രീ പിടിയില്‍. കോഴിക്കോട് വെള്ളയില്‍ പുതിയ കടവ് സ്വദേശിനി പാത്തീബി (59) ആണ് പിടിയിലായത്. ജൂണിലാണ് സംഭവം നടന്നത്. കോഴിക്കോട് പി.ടി.ഉഷ റോഡിലുള്ള ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി ഏഴ് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്.
അന്വേഷണത്തിനിടെ പ്രതിയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളയില്‍ പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജെയിന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജില മോള്‍, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























