കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ ഒരുങ്ങുന്നു. കോഴിക്കോട് സബ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന ജോളിയെ ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ബിഎ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. എട്ടു പേപ്പറുകളില്‍ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുന്നതു വരെ കണ്ണൂര്‍ വനിതാ ജയിലില്‍ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോട്ടേക്ക് എത്തിക്കും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരില്‍ എത്തിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കുടുംബാംഗങ്ങളായ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് ജോളി ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
ജോളിയെ കൂടാതെ സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ബിഎ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും ജയിലില്‍ നടക്കുന്നു. രണ്ടിലുമായി 35 പേരാണ് കണ്ണൂര്‍ ജയിലില്‍ പരീക്ഷ എഴുതുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും വിചാരണ തടവുകാരായി കഴിയുന്നവര്‍ക്കും നല്ല പാതയിലേക്ക് മടങ്ങിവരാനുള്ള അവസരം കൂടിയാണ് പഠനവും പരീക്ഷയും. ജയിലിലെ ഉയര്‍ന്ന പഠന യോഗ്യതയുള്ളവരാണ് മറ്റു തടവുകാര്‍ക്ക് ക്ലാസെടുക്കുന്നത്.
https://www.facebook.com/Malayalivartha

























