ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവത്തിൽ കടുത്ത നടപടിയാണ് എടുത്തിരിക്കുന്നത്. ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി.രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസിയുടെ നടപടി. മിന്നൽ പരിശോധനയുടെ ഭാഗമായി 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്. ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ 6 രൂപയ്ക്ക് പകരം 100 രൂപ നൽകി.
ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.കൃത്യം 12 രൂപ ചില്ലറ നൽകണമെന്ന് കണ്ടക്ടർ വാശിപിടിച്ചു. ബാക്കി നൽകാൻ ചില്ലറയില്ലെന്ന് കാണിക്കാൻ ക്യാഷ് പൗച്ച് തുറന്നു കാണിക്കുകയും ചെയ്തു. കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ അടുത്ത ജംഗ്ഷനിൽ ഇറങ്ങിക്കൊള്ളാൻ മന്ത്രിയോട് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയാണെന്ന കാര്യം വെളിപ്പെടുത്തതെ തന്നെ അദ്ദേഹം ബസിൽ നിന്നും ഇറങ്ങി.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ബിഎംടിസി മാനേജ്‌മെന്റ് കണ്ടക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.മിന്നൽ പരിശോധനയുടെ ഭാഗമായിരുന്നു മന്ത്രിയുടെ ബസ് യാത്ര.ശനിയാഴ്ച രാത്രി ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മന്ത്രി രഹസ്യമായി യാത്ര ചെയ്ത് ജീവനക്കാരുടെ പെരുമാറ്റവും ബസ് സർവീസുകളും വിലയിരുത്തി. ബസ് സ്റ്റോപ്പിൽ കൈകാണിച്ച യാത്രക്കാരനെ ഡ്രൈവർ കയറ്റാതെ മുന്നോട്ടു പോയ മറ്റൊരു സംഭവവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ മന്ത്രി പിന്നീട് നിർദേശം നൽകി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു.
https://www.facebook.com/Malayalivartha

























