ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്

പേരിനൊപ്പം എംഎല്‍എ എന്ന പദവി ഉപയോഗിച്ച മുന്‍ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഗതാഗതവകുപ്പ്. സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോട് ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഗതാഗത കമ്മിഷണര്‍ ചുമതലപ്പെടുത്തി.
ഡാറ്റബേസിലെ പേര് ഉടന്‍ തിരുത്താനും ലൈസന്‍സിംഗ് അതോറിറ്റിയോട് ഗതാഗത വകുപ്പ് നിര്‍ദ്ദേശം നല്‍കും. പ്രായപൂര്‍ത്തിയാകും മുന്‍പ് (18 വയസിന് മുന്‍പ്) ഗണേശ് കുമാര്‍ ലൈസന്‍സ് നേടിയ ആരോപണത്തില്‍ ശക്തമായ നടപടിക്ക് വകുപ്പ് നിര്‍ദ്ദേശിച്ചു. അന്ന് മാനദണ്ഡം ലംഘിച്ച് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥന്‍ ആരെന്ന് കണ്ടെത്താന്‍ ഗതാഗതവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാന്‍. കമ്മിഷണര്‍ക്കുള്ള നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha

























