കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കുകയും ചെയ്യും.
ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്‌നി പകരും. കർക്കടക മാസം ഒന്നാം തീയതിയായ ജൂലൈ 17ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കർക്കടകം ഒന്ന് മുതൽ വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.
കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കുകയും ചെയ്യും. കർക്കടക മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താന്നായി ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്‌സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha


























