Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും ജയരാജന് സീറ്റില്ല

07 MARCH 2021 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കണ്ണൂരില്‍ ഇത്തവണ സി പിഎം മുട്ടുകുത്തുമോ? തോറ്റമ്പിയാലും പി. ജയരാജന് സീറ്റ് നല്‍കരുതെന്നാണ് പിണറായി വിജയന്റെ പിടിവാശി.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂരില്‍ പാര്‍ട്ടിക്കകത്ത് അമര്‍ഷം പുകയുന്ന കാര്യം പിണറായി ഉള്‍പ്പെടെയുള്ള സി പി എം നേതാക്കള്‍ക്ക് അറിയാം. വാട്‌സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്.

 

 

പി ജെ ആര്‍മി ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്കെതിരെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അനുഭാവി രാജി വച്ചു. ഇതെല്ലാം ജയരാജന്‍ ചെയ്യിക്കുന്നതാണെന്നാണ് പിണറായി ഉള്‍പ്പെട്ട ഔദ്യോഗിക പക്ഷം വിശ്വസിക്കുന്നത്. എന്നാല്‍ ജയരാജന്‍ അറിയാതെ തന്നെ അദ്ദേഹത്തിനു വേണ്ടി പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമര്‍ശനം. അതിനിടെ പി.ജെ. ആര്‍മിയെ ജയരാജന്‍ തള്ളിപറഞ്ഞു. ജയരാജനെ വിശ്വസ്തനായ ധീരജിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു.

 



പി ജെ. പിണറായിയോളം വളര്‍ന്നതോടെയാണ് അദ്ദേഹത്തെ വെട്ടി നിരത്താന്‍ ആരംഭിച്ചത്. പി.ജെയെ വെട്ടിയതില്‍ കോടിയേരിക്കുള്ള പങ്കും എടുത്തു പറയേണ്ടതാണ്. ഇ.പി. ജയരാജനും എം.വി. ജയരാജനും ഇല്ലാത്ത ആരാധക ശ്രേണിയാണ് കേരളത്തില്‍ പി. ജയരാജനുള്ളത്.

പി.ജെയെ കണ്ണൂര്‍ സി പി എമ്മിന്റെ സെക്രട്ടറിയാക്കിയത് പിണറായി എടുത്ത തെറ്റായ തീരുമാനമായിരുന്നു.അതോടെ അദ്ദേഹം സഹ്യ പര്‍വതത്തോളം വരുന്നു. ഇത് തിരിച്ചറിഞ്ഞതോടെയാണ് ജയരാജനെ വടകരയില്‍ മത്സരിക്കാനയച്ചത്. അവിടെ പി.ജെ. ക്ക് കിട്ടേണ്ട വോട്ടുകള്‍ കെ.മുരളീധരന് സി പി എം മറിച്ചു നല്‍കി.

 


പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം. ചില പാര്‍ട്ടി അനുകൂല പേജുകള്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ്.

കണ്ണൂരിലെ എറ്റവും ശക്തനായ നേതാക്കളില്‍ ഒരാളാണ് പി.ജെ. അദ്ദേഹത്തെ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ കേഡറുകളില്‍ വിമര്‍ശനം ശക്തമാണ്. പി ജയരാജനെ മട്ടന്നൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

 

ഇന്നലെ പുറത്ത് വന്ന് സ്ഥാനാര്‍ത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരില്‍ ഇ പി ജയരാജന് പകരം കെ കെ ഷൈലജയാണ് മത്സരിക്കുക. ഷൈലജയെ അവിടെ കൊണ്ടുവന്നതും കൂത്തുപറമ്പ് ജനതാദളിന് വിട്ടുകൊടുത്തതും ജയരാജനെ ഒഴിവാക്കാന്‍ വേണ്ടിയാണ്.

കൂത്തുപറമ്പ് കേന്ദ്രീകരിച്ചാണ് ജയരാജന്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങലായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കഴിഞ്ഞു. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന പേരാവൂരിന്റെ കാര്യത്തില്‍ മാത്രമാണ് തീരുമാനം വരാനുള്ളത്. ഇവിടെ ആലോചിച്ച് മതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നാണ് പാര്‍ട്ടി നിലപാട്.

 



രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ തീരുമാനിച്ച സിപിഎം ഇക്കുറി പരിചിത മുഖങ്ങളെയെല്ലാം മാറ്റി നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ ഇമേജ് ബൂസ്റ്റര്‍മാരായ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വരെ മാറ്റി നിര്‍ത്താനാണ് തീരുമാനം.

എതിര്‍ സ്വരങ്ങളുയര്‍ത്താന്‍ സാധ്യതയുള്ളവരെയെല്ലാം ടേം വ്യവസ്ഥയുടെ മറവില്‍ വെട്ടിനിരത്തുകയാണെന്ന ആക്ഷേപവും ഉണ്ട്. മന്ത്രി സുധാകരന്‍ അഴിമതിക്കാരനല്ല. അദ്ദേഹത്തെ പേടിപ്പിക്കാനും കഴിയില്ല. ശ്രീരാമ കൃഷ്ണനെയും വെട്ടി. സുധാകരന് പകരം അവിടെ കണ്ടെത്തിയ ഇടതു സ്ഥാനാര്‍ത്ഥി എസ് ഡി പി ഐ ക്കാരനാണെന്നും പോസ്റ്റര്‍ പതിഞ്ഞു. തോമസ് ഐസക്കിനോട് പിണറായിക്കുള്ള വിരോധമാണ് വെട്ടിനിരത്താനുള്ള കാരണം.

 



രണ്ട് ടേം ഇളവ് ആര്‍ക്കുമില്ലെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ചപ്പോള്‍ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും നിലവിലെ എംല്‍എമാര്‍ക്ക് സീറ്റില്ല. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വട്ടം കൂടി ജനവിധി നേടും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇ പി ജയരാജന്‍ മാറുന്ന ഒഴിവില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും ജനവിധി തേടുക.

സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്ല്യാശ്ശേരിയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എം വിജിനാണ് അവസരം. തലശ്ശേരിയില്‍ എ എന്‍ ഷംസീറും, പയ്യന്നൂരില്‍ ടി ഐ മധുസൂദനനും ജനവിധി തേടും. തളിപ്പറമ്പ് നിന്ന് എം വി ഗോവിന്ദനും നിയമസഭയിലേക്ക് മത്സരിക്കും. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. ഇതില്‍ ഷംസീര്‍ തികച്ചും ജൂനിയറാണ്.

 



കണ്ണൂരിലെ എറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ കല്ല്യാശ്ശേരിയില്‍ ഇക്കുറി വിജിനാണ് സിപിഎം അവസരം നല്‍കിയിരിക്കുന്നത്. ഇവിടെ വേണമെങ്കില്‍ ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണയും ടി വി രാജേഷാണ് ഇവിടെ നിന്ന് ജയിച്ചത്. 2016ല്‍ മുന്‍വര്‍ഷത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു രാജേഷിന്റെ തേരോട്ടം.

കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെ ഇറക്കിയിട്ടും പിടിച്ചെടുക്കാനാകാതെ പോയ അഴീക്കോട്ട് ഇത്തവണ കെ വി സുമേഷിനെയാണ് പരിഗണിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുമേഷ്. ഇവിടെയും ജയരാജനെ മത്സരിപ്പിക്കാമായിരുന്നു. പയ്യന്നൂരില്‍ സി കൃഷ്ണന്‍ രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് ടി ഐ മധുസൂദനന്‍ മത്സരിക്കുന്നത്.

 



തളിപ്പറമ്പില്‍ ജയിംസ് മാത്യു മാറുന്ന ഒഴിവില്‍ സിപിഎം മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്‍ നിയമസഭയിലേക്ക് മത്സരിക്കും.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends