Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

നാട്ടിലെ കള്ളക്കടത്തുകാര്‍ക്ക് സഹായം നൽകുന്നത് അഭിഭാഷകർ.... ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്... കള്ളക്കടത്തുകാരെ പറ്റി പൊലീസിന് അറിയാമെങ്കിലും കേസ് അന്വേഷിക്കില്ല എന്ന് കസ്റ്റംസ് ഓഫീസർ സുമിത് കുമാർ...

07 MARCH 2021 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

വളരെ നിർണായകമായ ഒരു വഴിത്തിരിവിലാണ് സ്വർണ്ണകള്ളകടത്തു കേസ് ഇപ്പോൾ വന്നു നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവവികാസത്തിലൂടെ ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്.

അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ചൂണ്ടയിൽ മാത്രം കൊളുത്തുന്ന കുഞ്ഞ് മീനുകൾ അല്ല ഇവരെന്നും വലിയ വലതന്നെ വിരിച്ചാലേ ഇവരെ മുഴുവനായി പൊക്കാൻ സാധിക്കൂ എന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് സ്വര്‍ണ്ണക്കള്ളകടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ജഡ്ജിയും സിറ്റിംഗ് ജഡ്ജിയും സംശയത്തിന്റെ നിഴലില്‍ നിൽക്കുന്നത്.

കള്ളക്കടത്തുകാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘത്തിന് വഴിവിട്ട സഹായം ഇവര്‍ ചെയ്തത് പുറത്തുവന്നതായി സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ ഞെ‌ട്ടിക്കുന്ന ഒരു നി​ഗമനത്തിലെത്തിയ ഉദ്യോ​ഗസ്ഥർ, കൃത്യമായ തെളിവോടെ ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുയാണ് അന്വേഷണ ഏജന്‍സികള്‍.

ലൈഫ് മിഷന്‍ കരാര്‍ കമ്മിഷന്റെ ഭാഗമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ.ഫോണുകളില്‍ ഒരെണ്ണം തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷക ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സിപിഎം നേതൃത്വവുമായി വളരെ അടുപ്പമുള്ള അഭിഭാഷക കുടുംബത്തിലെ അംഗവുമാണ് ഇവര്‍. അതില്‍ പെട്ട് മറ്റൊരു അഭിഭാഷകയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് ശരി വച്ച് കോടതി സമ്മതം മൂളിയാൽ എല്ലാവരേയും പൂട്ടിക്കെട്ടും എന്ന നിലപാടിലാണ് കേന്ദ്ര ഏജൻസികൾ.

സ്വര്‍ണക്കള്ളക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നതായി നേരത്തെ വാര്‍ത്തകൾ പുറത്തു വന്നിരുന്നു. സ്വര്‍ണക്കള്ളക്കടത്തിന് കൊല്‍ക്കത്തയുമായി ബന്ധമുണ്ടെന്നും ഈ ജഡ്ജിയുടെ ബന്ധുവായ അഭിഭാഷകന്‍ മുഖേനയാണ് ബന്ധമുണ്ടാക്കിയതെന്നും എന്‍ഐഎ കണ്ടെത്തിയതായി പറഞ്ഞിരുന്നു.

ഇദ്ദേഹം അംഗമായിരുന്ന ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിച്ചതും അതിന്റെ ക്രയവിക്രയവും സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. കള്ളക്കടത്തുകാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് വിമാനത്താവള ജീവനക്കാരും പോലീസും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.

കള്ളക്കടത്തുമായി പിടിക്കപ്പെടുന്നവര്‍ വെറും കാരിയേഴസ് മാത്രമാണ്. അവര്‍ കൊണ്ടു വരുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നവരിലേയക്ക് അന്വേഷണം പോകാറില്ല എന്നതു മാത്രമല്ല, പോകാൻ സമ്മതിക്കാറില്ല. ഭീഷണിയോ അക്രമത്തിലൂടെയോ അവരെ അടിച്ചമർത്തുകയാണ് പതിവ്.

 

ഈയിടയ്ക്ക് വന്ന വാർത്തകളിൽ പലതും ഇതിനെ അനുകൂലിക്കുന്നവയാണ്. എന്തായാലും അതിലേക്ക് കടക്കുന്നില്ല. ഇനിയിപ്പോ വിമാനത്താവളത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പിഴയടയക്കാനും ജാമ്യത്തിലിറക്കാനും ഉടന്‍ തന്നെ വേണ്ടപ്പെട്ട ആളെത്തും.

ഏതാനും വര്‍ഷമായി പിടിക്കപ്പെട്ടവര്‍ക്ക് ജാമ്യം നിന്നവര്‍ കേസ് നടത്തിയവര്‍ എന്നിവരുടെ ബന്ധങ്ങള്‍ അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്. കള്ളനോട്ട് ഇടപാട്, ഹവാല, സ്വര്‍ണക്കടത്ത് തുടങ്ങിയവയുമായ ബന്ധപ്പെട്ട കോടതി വിധികള്‍ എന്‍ഐഎ പുനർപരിശോധിച്ചിരുന്നു.

 

5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണ്ണക്കടത്തു കേസുകളുടെ പൂര്‍ണ്ണ വിവരം എന്‍ഐഎ ആവശ്യപ്പെടുകയും പോലീസും എക്സൈസും കൈമാറുകയും ചെയ്തിട്ടുണ്ട്. അതിൽ 49 കേസുകളിലായി 178 കിലോ സ്വര്‍ണ്ണം പിടിച്ചതിന്റെ പട്ടികയാണ് സമർപ്പിച്ചത്.

69 പേരാണ് ഈ കേസുകളിലെ പ്രതികള്‍. ഇതുവരെയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തിൽ, പ്രത്യക്ഷമായി കണ്ടെത്തിയിരിക്കുന്നത് വെറും 10 ശതമാനം പോലും വരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താഴെക്കിടയിൽ ഉള്ള റിമോട്ടിന് അനുസരിച്ച് പ്രവർത്തിക്കുന്ന പാവകളെ മാത്രമാണ് വലവിരിച്ച് പിടിലാക്കിയത്.

 

 

എന്നാൽ ഇത് നിയന്ത്രിക്കുന്ന സ്രാവുകളെ എല്ലാം ഏജൻസിയുടെ വലയ്ക്ക് താങ്ങാൻ കഴിമോ എന്ന കാര്യം സംശയമാണെങ്കിലും വരും ​ദിവസങ്ങളിൽ ഇനിയും ഒട്ടേറേ പ്രമുഖർ കുടുങ്ങും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അതേസമയം, ഇവയെല്ലാം കൂടുതൽ ഊട്ടി ഉറപ്പിക്കുകയാണ് കസ്റ്റംസ് ഓഫീസറുടെ പുതിയ വെളിപ്പെടുത്തൽ. കേരളത്തില്‍ കള്ളക്കടത്ത് സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും സംസ്ഥാനത്തെ പൊലീസ് സേന ഗൗരവമായി അന്വേഷിക്കുന്നില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ ആരോപിച്ചു.

 

നവംമ്പറിനും ജനുവരിക്കുമിടയില്‍ കസ്റ്റംസ്, ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മൂന്ന് തവണയാണ് ആക്രമണങ്ങൾ ഉണ്ടായത്. തനിക്കുനേരെയും ഇതേ സ്ഥലത്ത് വച്ചാണ് തന്റെ വാഹനത്തെ ചിലര്‍ പിന്തുടര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശികമായി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി സംശയമുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാരെ സംഘങ്ങള്‍ നിരന്തരമായി തട്ടിക്കൊണ്ടു പോകുന്നുണ്ട്. ചിലർ പരാതിപ്പെടും മറ്റു ചിലർ പേടിച്ചിട്ട് പുറത്ത് പറയുക പോലുമില്ല. കൊണ്ടു പോകുന്നവരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നുമുണ്ട്. കള്ളക്കടത്ത് സംഘങ്ങള്‍ തന്നെയാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്ന് വളരെ വ്യക്തമാണ്.

ഇവരെപ്പറ്റി വ്യക്തമായ വിവരം ലഭിക്കാന്‍ പൊലീസിന് മാർ​ഗവും സംവിധാനമുണ്ട്. പക്ഷെ അവർ നടപടി എടുക്കുന്നില്ല. സംഭവങ്ങള്‍ അവര്‍ത്തിക്കുമ്പോഴും ആരെയും അറസ്റ്റ് ചെയ്യാനും തയ്യാറാകുന്നില്ല.

തുടക്കത്തില്‍ ഒരന്വേഷണം നടത്തും, പിന്നീട് അത് അവസാനിക്കുകയാണ് ചെയ്യുക. കള്ളക്കടത്തുകാര്‍ക്ക് പിന്നില്‍ രാഷ്ട്രീയസ്വാധീനമുള്ള, ഭരണസ്വാധീനമുള്ള ആളുകളുണ്ടെന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (19 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (33 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (50 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (14 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends