Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്

30 MARCH 2026 07:48 AM IST
മലയാളി വാര്‍ത്ത

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെയാണ് നിർദേശം. ശുചിത്വ പെരുമാറ്റ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

സർക്കാർ ഓഫീസുകളുടെ ഭിത്തികളിൽ സർവീസ് സംഘടനകൾ പോസ്റ്ററുകളൊട്ടിച്ചു വൃത്തികേടാക്കുന്നതും ഓഫീസ് പരിസരത്ത് അസൗകര്യമാകുന്ന വിധം കൊടിമരങ്ങളും ബാനറുകളും സ്ഥാപിക്കുന്നതും മുൻപുതന്നെ നിരോധിച്ചിട്ടുണ്ട്. ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് സർക്കുലറിൽ പറയുകയും ചെയ്യുന്നു.

ഓഫീസുകളുടെ ശുചിത്വവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനമേധാവികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ഓരോ സ്ഥാപനത്തിലും ആവശ്യമായ ശുചിത്വപെരുമാറ്റ മാനദണ്ഡം തയ്യാറാക്കി നടപ്പാക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഭരണപരിഷ്കാര വകുപ്പ് പരിശോധന നടത്തണമെന്നും നിഷ്കർഷിച്ചിരിക്കുകയാണ്.

 

പോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് വകുപ്പുമേധാവികൾ നിശ്ചിത സ്ഥലം കണ്ടെത്തി സംഘടനകൾക്ക് അനുവദിക്കണമെന്നാണ് വ്യവസ്ഥ. നോട്ടീസ് വിതരണം, ആശയപ്രചാരണം എന്നിവ ഓഫീസ് പ്രവർത്തനത്തിനു തടസ്സമുണ്ടാക്കാതെ ഇടവേളസമയത്തു നടത്തണം. കൊടിമരങ്ങൾ ഓഫീസിനും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്തു സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (4 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (5 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (5 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (5 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (5 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (5 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (9 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (9 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (9 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (9 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (10 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (10 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (10 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (10 hours ago)

Malayali Vartha Recommends