എല്‍ഡിഎഫ് കരുതുന്ന പോലെ അവര്‍ക്ക് തുടര്‍ഭരണം ലഭിക്കുമോ? രാഷ്ട്രീയ കാറ്റ് ഇടത്തേയ്ക്ക് വീശിയിരുന്ന കാലത്തുപോലും കോണ്‍ഗ്രസ് ജയിച്ചുകയറിയ ചരിത്രമുറങ്ങുന്ന നാടാണ് കേരളം, ആ കേരളത്തില്‍ പിണറായിയുടെ സ്വപ്‌നം ഫലിക്കില്ല എന്നു തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്, എന്തായാലും അതിനുത്തരം വേണമെങ്കില്‍ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ നമുക്ക് കാത്തിരിക്കാം..

എല്‍ഡിഎഫ് കരുതുന്ന പോലെ അവര്‍ക്ക് തുടര്‍ഭരണം ലഭിക്കുമോ? രാഷ്ട്രീയ കാറ്റ് ഇടത്തേയ്ക്ക് വീശിയിരുന്ന കാലത്തുപോലും കോണ്‍ഗ്രസ് ജയിച്ചുകയറിയ ചരിത്രമുറങ്ങുന്ന നാടാണ് കേരളം, ആ കേരളത്തില്‍ പിണറായിയുടെ സ്വപ്‌നം ഫലിക്കില്ല എന്നു തന്നെയാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്, എന്തായാലും അതിനുത്തരം വേണമെങ്കില്‍ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതു വരെ നമുക്ക് കാത്തിരിക്കാം..
പക്ഷേ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ തുടര്‍ ഭരണം എന്ന ഭാഗ്യം എന്നെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ അത് ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് മാത്രമാണ്, അങ്ങനെയുള്ള ചരിത്രമുള്ള നാട്ടില്‍ ഒരു പുതു ചരിത്രം കുറിക്കാന്‍ പിണറായിക്ക് ആകുമോ?
എന്തായാലും ഈ ചോദ്യത്തിനു പ്രചാരണ വാക്യത്തിലൂടെ മറുപടി നല്‍കി സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്കു കടന്നിരിക്കുകയാണ് ഇടതുമുന്നണിയും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മും ശുഭാപ്തി വിശ്വാസത്തിലാണ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നാണ് അവരുടെ പ്രചാരണ വാചകം. തുടര്‍ഭരണവും വികസനവും ഉറപ്പാണെന്നാണ് എല്‍ഡിഎഫിന്റെ പ്രചരണ വാചകത്തിലെ സന്ദേശവും.
5 വര്‍ഷം കൂടുമ്പോള്‍ മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളത്തിലെ പതിവുരീതി ഇത്തവണ അവസാനിക്കുമെന്ന് ഇടതു മുന്നണി നേതൃത്വം വിശ്വസിക്കുമ്പോള്‍ '57 ലും 67 ലും 77 ലും ഇഎംഎസ്' എന്ന മുദ്രാവാക്യം തകര്‍ന്നു വീണ മണ്ണാണിതെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണെന്ന് പ്രതിപക്ഷം പറഞ്ഞുവയ്ക്കുന്നു. നേരത്തേ പറഞ്ഞതുപോലെ തുടര്‍ഭരണം എല്ലാ മുന്നണികളുടെയും സ്വപ്നമാണെങ്കിലും കേരളത്തില്‍ അതു സാധ്യമാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്.
1969 നവംബര്‍ 1 മുതല്‍ 1979 വരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യമുന്നണി ഭരിച്ചപ്പോള്‍. ഒരിക്കല്‍ പോലും അത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ കടാക്ഷിച്ചിരുന്നില്ല, ആ മുന്നണിയില്‍ തന്നെ രണ്ടു തവണ അച്യുതമേനോന്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. അതിനു ശേഷം കെ.കരുണാകരനു മാത്രമാണ് രണ്ടു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിട്ടുള്ളത്.
സര്‍ക്കാരിലെ അഴിമതി ആരോപണങ്ങളും മുന്നണിയിലെ പടലപിണക്കങ്ങളും കാരണം, ഇഎംഎസ് നേതൃത്വം നല്‍കിയ മന്ത്രിസഭ 1969 ഒക്ടോബര്‍ 24ന് രാജിവയ്ക്കുന്നു. അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു. 1959 ജൂലൈ 31നും അന്നും ഒരു വെള്ളിയാഴ്ചയാണ് ആദ്യ ഇഎംഎസ് സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുന്നു. ഇഎംഎസ് രാജിവച്ച ഉടനെ സിപിഐ നേതാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. മന്ത്രിമാരായിരുന്ന എംഎന്നിനും ടി.വി.തോമസിനും എതിരെ അഴിമതി ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാല്‍ രാജ്യസഭാംഗമായ അച്യുതമേനോന് നറുക്കുവീണു.
എസ്എസ്എല്‍സി പരീക്ഷയിലും ബിഎ പരീക്ഷയിലും ഒന്നാം റാങ്കുകാരനായിരുന്ന മേനോന്‍ പാര്‍ട്ടിയുടെ വ്യത്യസ്തമായ മുഖമായിരുന്നു അന്ന്. നിയമസഭാംഗമല്ലാത്ത അച്യുതമേനോന് മത്സരിക്കാന്‍ കൊട്ടാരക്കര മണ്ഡലമാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. മേനോന് മത്സരിക്കാനായി സിറ്റിങ് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ രാജിവച്ചു. 26000 വോട്ടിനു വിജയിച്ച മേനോന്‍ മുഖ്യമന്ത്രിയായി.
എന്നാല്‍ മുന്നണിയിലെ പ്രശ്‌നങ്ങള്‍ കാരണം അധികനാള്‍ അധികാരത്തില്‍ തുടരാനാകാതെ നിയമസഭ പിരിച്ചു വിടാന്‍ അച്യുതമേനോന്‍ ഗവര്‍ണറെ സമീപിച്ചു. 1970 ഓഗസ്റ്റ് 1 ന് മന്ത്രിസഭ രാജിവച്ചു. അടുത്തു നടന്ന തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. തിരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ നേടി ഇന്ദിരാ കോണ്‍ഗ്രസ് മുഖ്യപാര്‍ട്ടിയായി. സിപിഐയ്ക്കു ലഭിച്ചത് 16 സീറ്റും സിപിഎമ്മിന് 28 ഉം. കോണ്‍ഗ്രസ് പിന്തുണയോടെ അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. 1977 വരെ ആ ഭരണം തുടര്‍ന്നു.
1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ മുഖ്യമന്ത്രിപദത്തില്‍ കെ. കരുണാകരന്റെ രണ്ടാമൂഴമായിരുന്നു. കാസ്റ്റിങ് വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരത്തിലിരുന്ന മന്ത്രിസഭ വീണതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും കരുണാകരന്‍ അധികാരത്തിലെത്തി, അഞ്ചു വര്‍ഷവും ഭരിച്ചു. 1977 മാര്‍ച്ച് 25 നാണ് കെ. കരുണാകരന്‍ ആദ്യമായി മുഖ്യമന്ത്രിയായത്. പക്ഷേ രാജന്‍ കേസില്‍ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്ന് 1077 ഏപ്രില്‍ 25 ന് അദ്ദേഹം രാജിവച്ചു. 32 ദിവസം മാത്രമാണ് ആദ്യ ഊഴത്തില്‍ കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. അതും ചരിത്രം
അതുപോലെതന്നെ തുടര്‍ഭരണ പ്രതീക്ഷയില്‍, കാലാവധി പൂര്‍ത്തിയാകും മുമ്പ് സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവും കേരളത്തിലുണ്ട്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് 1991 ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയത്. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മികച്ച വിജയവും ഐക്യജനാധിപത്യമുന്നണിയില്‍നിന്ന് മുസ്ലിംലീഗ് വിട്ടുപോയ സാഹചര്യവുമെല്ലാം ഇതിനു പ്രേരണയായി.
പ്രചാരണ രംഗത്തും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, വോട്ടെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ സഹതാപതരംഗത്തില്‍ യുഡിഎഫ് അധികാരത്തിലെത്തി. മൂന്നു മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ തോറ്റു. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ്‌നില 32 ല്‍നിന്ന് 55 ആയി ഉയര്‍ന്നു. കെ.കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി.
https://www.facebook.com/Malayalivartha
























