എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം

എസ് ഡി പി ഐ ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. തീവ്രവാദസംഘടനയുമായി യാതൊരു ബന്ധവും പാടില്ലെന്ന ബേബിയുടെ നിലപാടിനെതിരെ പിണറായി രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. മരുമകനെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് സഖ്യമെന്ന നിലപാടിലാണ് ബേബി.
പാലക്കാട് മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ. ഡി.എഫ്. സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തതാണ് ഭിന്നത രൂക്ഷമാക്കിയത്.ബേപ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എസ് ഡി പി ഐയുമായി ബന്ധം നിലവിലുണ്ട്.
എൽ.ഡി.എഫ്. മലപ്പുറം ഉൾപ്പെടെ പലയിടത്തും സ്വതന്ത്രരെ നിർത്താറുണ്ടന്നും അത് മുസ്‌ലിം ലീഗിന് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അതിൽ വിഷമമുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളിൽ തെറ്റായ ചിത്രം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ഡീൽ ആരോപണം നുണയാണെന്നും പിണറായി വിജയൻ പറഞ്ഞു.
മത്സരചിത്രം തെളിഞ്ഞതോടെയാണ്, പ്രചാരണ അജൻഡ സെറ്റ്ചെയ്യുന്ന വിധത്തിലുള്ള കടന്നാക്രമണത്തിലേക്ക് നേതാക്കൾ കടന്നത്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് അതിന് തുടക്കമിട്ടത്. നേരിടാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘപരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ആ വാഗ്വാദം ഇപ്പോഴും തുടരുന്നുണ്ട്.
സർക്കാരിന്റെ പത്തുവർഷത്തെ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളോട് വിവരിച്ച് വിശ്വാസം നേടിയെടുത്തും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിൽ യു.ഡി.എഫിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയുമുള്ള പ്രചാരണ അജൻഡയുമായാണ് എൽ.ഡി.എഫ്. പോരിനിറങ്ങിയത്. പത്തുവർഷത്തെ ഭരണകോട്ടങ്ങളാണ് യു.ഡി.എഫും അവതരിപ്പിക്കാൻ ഉന്നമിട്ടത്. ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തിയ എൽ.ഡി.എഫ്, എസ്.ഡി.പി.ഐ., പി.ഡി.പി. ബന്ധമുണ്ടെന്ന ആരോപണം കേൾക്കുന്ന സ്ഥിതിയിലെത്തി.
എസ്‍.ഡി.പി.ഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. വോട്ടിനു വേണ്ടി എൽ.ഡി.എഫിന് അവസരവാദ നിലപാടില്ല, തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വർഗീയതയെ എൽ.ഡി.എഫ് എതിർക്കുന്നത്. പത്തു വർഷം വർഗീയ സംഘർഷം കേരളത്തില്‍ ഉണ്ടായില്ല. എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. എല്ലാ വർഗീയതയെയും എൽ.ഡി.എഫ് എതിർക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് ആരോപണം ഉന്നയിക്കുകയാണ്. അതിലൂടെ എന്തെങ്കിലും നേടാമെന്ന് വിചാരിക്കേണ്ട. ജനം ശരിയായ രീതിയിൽ വിലയിരുത്തും. എല്ലാ വർഗീയ ശക്തികളോടും ഒരേ നിലപാടാണ്. യു.ഡി.എഫ് പ്രചരിപ്പിക്കുന്നതുപോലെ, സി.പി.എമ്മിന് ഏതെങ്കിലും വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്താനാണ് ശ്രമം. എൽ.ഡി.എഫിനെ അതിനു കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‍.ഡി.പി.ഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത്, അത് എസ്.ഡി.പി.ഐക്കാരോട് പോയി ചോദിക്കണം. പ്രത്യേക അജണ്ടയുമായി വന്നതാണെങ്കിൽ അത് മാറ്റി വച്ചാൽ മതി. എസ്.ഡി.പി.ഐയെ കുറിച്ച് താനാണോ മറുപടി പറയേണ്ടത്. അത് എസ്.ഡി.പി.ഐക്കാരോട് ചോദിക്കണം. എസ്.ഡി.പി.ഐ വോട്ടുകൾ വേണ്ടെന്ന് വെക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകാനും തയാറായില്ല. യു.ഡി.എഫിനാണ് ഇത്തരം സംഘടനകളുമായി വോട്ട് കച്ചവടമുള്ളതെന്നും തനിക്കെതിരെയുള്ള ചോദ്യങ്ങൾ മാധ്യമങ്ങളുടെ പ്രത്യേക അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പിൻവലിച്ചതും എൽ.ഡി.എഫ് സ്ഥാനാർഥികൾ അവരുടെ വോട്ട് സ്വീകരിക്കുമെന്ന് പറഞ്ഞതും സംബന്ധിച്ച ചോദ്യങ്ങൾ അദ്ദേഹത്തെ കൂടുതൽ ചൊടിപ്പിച്ചു.
'ഇയാൾക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ' എന്നാണ് ഒരു മാധ്യമപ്രവർത്തകനോട് പ്രതികരിച്ചത്. മരുമോനിസത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അൻവറിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തോടും മുഖ്യമന്ത്രി ക്ഷുഭിതനായി. നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുതെന്നും അൻവറിന്റെ മെഗാഫോൺ ആയി മാധ്യമപ്രവർത്തകർ മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിൽ പരസ്യധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ചു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സി.പി.എം സ്ഥാനാർഥികൾ. എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സി.പി.എമ്മാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എസ്‍.ഡി.പി.ഐ ആർ.എസ്.എസിന്‍റെ ഉൽപന്നമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. ബി.ജെ.പിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
എസ്‍.ഡി.പി.ഐ-ആർ.എസ്.എസ് ബന്ധം കനഗോലു ക്യാപ്സൂളാണ്. എസ്‍.ഡി.പി.ഐയോട് ചർച്ച ചെയ്ത് പിന്തുണയും സഹകരണവും തേടുന്ന നയം എൽ.ഡി.എഫിന് ഇല്ലെന്നും ബേബി വ്യക്തമാക്കി. ‘നേരത്തെ പറഞ്ഞത് ബി.ജെ.പിയുമായി സി.പി.എമ്മിന് ഡീലുണ്ടെന്നാണ്. രാഹുൽ ഗന്ധിയെ കൊണ്ടും മല്ലികാർജുൻ ഖാർഗയെയും കൊണ്ട് ഇക്കാര്യം പറയിച്ചു. എസ്.ഡി.പി.ഐ എന്നു പറയുന്നത് ആർ.എസ്.എസിന്‍റെ ഉൽപന്നമാണ്. അതുകൊണ്ട് എസ്.ഡി.പി.ഐയോട് ഞങ്ങൾക്ക് പറയാനുള്ളത് അവർ നിലപാട് തിരുത്തണമെന്നാണ്. ഈ സംഘടനകളിൽനിന്ന് സഹായം സ്വീകരിക്കുന്ന സമീപനം സി.പി.എമ്മിനും എൽ.ഡി.എഫിനുമില്ല. അവരുടെ പ്രവർത്തകർ ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടു ചെയ്യാൻ പോകുന്നുണ്ടോയെന്ന് നോക്കി അവരുടെ കൈ പിടിച്ച് തടസ്സപ്പെടുത്തുന്നത് സാധ്യമല്ല’ -എം.എ. ബേബി പറഞ്ഞു.
നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയപാര്‍ട്ടിയായ എസ്ഡിപിഐ നിരോധിക്കാൻ കേന്ദ്രസർക്കാർ മുമ്പേ ആലോചിക്കുന്നുണ്ടായിരുന്നു. . ദല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തില്‍ തിരുവനന്തപുരം പാളയത്തെ സംസ്ഥാന ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടന്നു. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം എസ്ഡിപിഐ ഓഫീസുകളിലാണ് റെയഡ് നടന്നത്. വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി മനസിലാക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നു വരെ ഇവർക്ക് സഹായമെത്തുന്നു. ഓരോ എസ്.ഡി. പി.ഐക്കാരനും കോടീശ്വരൻമാരാണ്.പണത്തിന്റെ ഉറവിടം പക്ഷേ ആർക്കും അറിയില്ല.
ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പൂര്‍, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും മലപ്പുറത്തെ ചില കേന്ദ്രങ്ങളിലും ഇഡി റെയ്ഡ് നടത്തി. . എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവിധ ഓഫീസുകളില്‍ റെയ്ഡ് നടന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഫൈസിക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് എസ്ഡിപിഐയിലേക്ക് എന്‍ഫോഴ്‌സമെന്റിനെ എത്തിച്ചത്. പിഎഫ്‌ഐക്ക് പിന്നാലെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍ ഇ.ഡി റെയ്‌ഡോടെ ശക്തമായിട്ടുണ്ട്.നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ മലയാളിയായ മുഹമ്മദ് കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ കേരളത്തിന്റെ മതപരവും രാഷ്‌ട്രീയവുമായ സ്ഥിതിഗതികള്‍ ശരിയായി മനസ്സിലാക്കുന്നവര്‍ക്ക് അസ്വാഭാവികത തോന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ അഖിലേന്ത്യ പ്രസിഡണ്ടായ തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ ഫൈസിയെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിയുടെ നടപടി. ഭീകര പ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്ന് അറസ്റ്റിലാവാതിരുന്ന നേതാക്കളില്‍ ഒരാളാണ് ഫൈസി. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ഫൈസി ഈ സംഘടനയുടെ നിരോധനത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ പ്രധാന ചുമതലയിലേക്ക് വരികയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയെയും നിരോധിക്കാതിരുന്നത് പരക്കെ ആശങ്ക ഉയര്‍ത്തിയിരുന്നു. കാരണം, രണ്ട് സംഘടനകളും ചെയ്തുകൊണ്ടിരുന്നത് ഒരേ കാര്യം തന്നെയാണ്. എസ്ഡിപിഐ രാഷ്‌ട്രീയ പാര്‍ട്ടി ആയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ നിയമത്തിന്റെ ഇത്തരം സാങ്കേതികത്വങ്ങള്‍ ഭീകരവാദികള്‍ക്ക് സഹായകമായിത്തീരും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. രാഷ്‌ട്രീയത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ലല്ലോ. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ പലരും, സംഘടന നിരോധിക്കപ്പെട്ടതോടെ എസ്ഡിപിഐയിലേക്ക് മാറുകയായിരുന്നു. ആദ്യം ചെയ്തിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തുടര്‍ന്നതും. എസ്ഡിപിഐയുടെ മുദ്രാവാക്യങ്ങളും ആശയ പ്രചരണങ്ങളും സമ്മേളനങ്ങളും ശ്രദ്ധിക്കുന്നവര്‍ക്ക് അത് ഒരു ഭീകര സംഘടനയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അറസ്റ്റിലായ പിഎഫ് ഐ നേതാക്കള്‍ ആരോഗ്യകാരണങ്ങളും മറ്റും കാണിച്ച് ജാമ്യത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കോടതികളില്‍ വിലപ്പോയില്ല. ഈ സാഹചര്യത്തില്‍ എസ്ഡിപിഐയില്‍ സജീവമാവുക എന്ന തന്ത്രമാണ് പിഎഫ് ഐ തീവ്രവാദികള്‍ പ്രയോഗിച്ചത്.
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയമാണ് എസ്ഡിപിഐ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനോടുപോലും കോണ്‍ഗ്രസിനും സിപിഎമ്മിനും യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ വഴി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ പിന്തുണ ഇരു പാര്‍ട്ടികളും സ്വീകരിക്കുകയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ ജയിച്ചത് എസ്ഡിപിഐയാണ്. കോണ്‍ഗ്രസിന്റെ വോട്ട് മതതീവ്രവാദിക്ക് മറിച്ചു കൊടുത്തു എന്നര്‍ത്ഥം. ഓരോയിടത്തെയും സാഹചര്യമനുസരിച്ച് എല്‍ഡിഎഫിലും യുഡിഎഫിലും മാറി മാറി എസ്ഡിപിഐ ചേക്കേറുന്നു. ഇടതു വലതു മുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യും. ഹിന്ദു-മതേതര വോട്ട് ആകര്‍ഷിക്കാനാണിത്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിനായി രാജ്യത്തിനു പുറത്തുനിന്ന് നിയമവിരുദ്ധമായി ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്തത് എസ്ഡിപിഐ ആണെന്ന് അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഫൈസിയുടെ അറസ്റ്റ് നിര്‍ണായകമാണ്. ഫൈസിമാര്‍ നിരവധിയുണ്ടാവും എന്നുറപ്പാണ്. രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ല. എന്തുകാരണം കൊണ്ടാണോ പിഎഫ് ഐ നിരോധിക്കപ്പെട്ടത് അക്കാരണത്താല്‍ എസ്ഡിപിഐയേയും നിരോധിക്കേണ്ടിയിരിക്കുന്നു. പോപ്പുലർ ഫ്രണ്ട്, എസ്. ഡിപി ഐ തുടങ്ങിയ സംഘടനകൾക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കി തുടങ്ങിയിട്ട് കാലം കുറെയായി. അക്രമ സ്വഭാവത്തിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ കേന്ദ്രം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ആദ്യകാലത്ത് കുടുംബാംഗങ്ങളെ ഇവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ടു വന്നിരുന്നില്ല. പൗരത്വ പ്രക്ഷോഭം നടക്കുന്ന കാലത്താണ് കുടുംബാംഗങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്. സ്ത്രീകളും കുട്ടികളും ഇത്തരം സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നു. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് സമാനമായാണ് ഈ പ്രവണതയെ കേന്ദ്ര സർക്കാർ കാണുന്നു. അതായത് കുടുംബത്തിനുള്ളിൽ തന്നെ തീവ്രവാദം വളർത്തുകയാണ് ലക്ഷ്യം.
1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്. ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്.
എല്ലാ വർഷവും ഫെബ്രുവരി 17 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടന ഐക്യ മാർച്ചുകൾ നടത്തുന്നു.യൂണിഫോമിൽ താരങ്ങളും ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്.എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.
വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ളപോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഏപ്രിൽ 23-ന് പോലീസ് റൈഡ് ചെയ്തു. റൈഡിൽ 21 പോപുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവിടെ നിന്നും പോപുലർ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായി പോലീസ് ആരോപിച്ചിരുന്നു. റെയ്ഡിൽ ബോംബ്, വടിവാൾ, ബോംബുനിർമ്മാണസാമഗ്രികൾ ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഘകളും രേഖകയും കണ്ടെടുത്തതായും പോലീസ് പറഞ്ഞു,ഈ കേസിൽ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ല എന്ന് കേരളാ ഹൈകോടതി വിധിക്കുകയും ആ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
അഭിമന്യൂ വധമാണ് പോപ്പുലർ ഫ്രണ്ടിന് നേരെയുള്ള മറ്റൊരു ആരോപണം.എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവമാണ് ഇത് . പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയത് എന്നാണ് പോലീസ് കേസ്. ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ തിരിച്ചെത്തുകയും കോളേജ് ഹോസ്റ്റലിലേക്ക് കയറുകയും ചെയ്ത അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഹാത്രസ് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിനു നേരെ കൂടുതൽ നിയന്ത്രണങ്ങൾ ആദായ നികുതി വകുപ്പ് ഏർപ്പെടുത്തിയത് അടുത്ത കാലത്താണ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം വകുപ്പ് റദ്ദ് ചെയ്തു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള തീവ്രവാദം അടക്കമുള്ള ആരോപണങ്ങള്‍ സംഘടന നിഷേധിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ പ്രചരണങ്ങൾക്ക് കാരണമാവുന്നത്.
https://www.facebook.com/Malayalivartha


























