കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസും ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല; പ്രചരിച്ച വാർത്ത വ്യാജമെന്ന് തമിഴ്നാട്

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസും ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസും 72 മണിക്കൂറിനിടെയെടുത്ത ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് കോയമ്ബത്തൂര്‍ ജില്ലാ കളക്‌ടര്‍ പാലക്കാട് ജില്ലാ കളക്‌ടറെ അറിയിച്ചിരുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സംസ്ഥാന ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്.
തിങ്കളാഴ്‌ച 567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും രോഗം സംസ്ഥാനത്ത് ശക്തമാകുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു പ്രചാരണം.
https://www.facebook.com/Malayalivartha
























