ആര്‍.എസ്.എസ്‌ന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താൻ; രാജ്യത്തിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യം; ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ഇ. ശ്രീധരന്‍

തന്റെ ജീവിതം ഭാരതീയ മൂല്ല്യങ്ങളില്‍ അടിയുറച്ചതിന്റെ അടിസ്ഥാനം ആര്‍.എസ്.എസ് ആണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ സ്വീകരിക്കും. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അത് അനിവാര്യമാണന്നും ആര്‍.എസ്.എസ്‌ന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് താനെന്നും ശ്രീധരന്‍ കേസരി ആഴ്ച്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാലക്കാട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. ചെറിയ ക്ലാസുമുതല്‍ വിക്ടോറിയയിലെ ഇന്റര്‍മീഡിയറ്റ് കാലം വരെ അത് തുടര്‍ന്നു. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലാത്തതിനാല്‍ ന്യൂട്രല്‍ സ്റ്റാന്‍ഡ് സ്വീകരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക ചുമതല എല്ലാം കഴിഞ്ഞെന്നും ശ്രീധരന്‍ വ്യക്തമാക്കി.
പ്രചാരക് ആയിരുന്ന നിലമ്ബൂര്‍ കോവിലകത്തെ ടി.എന്‍. ഭരതനും രാ. വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത് സംഘശാഖയില്‍ എന്റെ ഒപ്പം ആ പ്രായത്തിലുളള ഒട്ടേറെ കുട്ടികളുണ്ടായിരുന്നു. അന്ന് മനസില്‍ ഉറച്ച മൂല്യബോധമാണ് ജീവിതത്തില്‍ ഉടനീളം പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ധാര്‍മ്മികമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യം. ആ മൂല്ല്യങ്ങളാണ് തന്റെ സ്വഭാവത്തിന്റെ അടിത്തറ. അത് എല്ലാവരിലും എത്തിക്കണമെന്നാണ് ആഗ്രഹമെന്നും ബി.ജെ.പി പ്രവേശനം അതിനുകൂടിയാണെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























