നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് അപകടം; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ക്ക് പരിക്ക്

കായംകുളത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം.അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കരീലക്കുളങ്ങരക്കു സമീപം രാമപുരത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ ഡെന്നി എന്ന ഒന്നരവയസുകാരിയാണ് മരിച്ചത്.
ഡെന്നിയുടെ ഭാര്യ മിന്ന (28), മകള്‍ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരന്‍ തിരുവനന്തപുരം തോന്നക്കല്‍ ഓട്ടോക്കാരന്‍ വീട്ടില്‍ മിഥുന്‍ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്.തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തൃശൂരിലെ ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. മിഥുനാണ് വാഹനം ഓടിച്ചിരുന്നത്. മിന്നയും, മകള്‍ സൈറയും മുന്‍വശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























