തൃശൂര്‍ പൂരം നടത്തുന്നതു സംബന്ധിച്ച് പരിശോധന നടത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി; പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്തുന്നതു സംബന്ധിച്ച് പരിശോധന നടത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
പൂരം നടത്തിപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പരമാവധി ഇളവുകളോടെ തൃശൂര്‍ പൂരം നടത്താനാണ് ശ്രമം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകിട്ട് കുറയാതെ പൂരം എങ്ങനെ നടത്താനാകുമെന്നാണ് ആലോചിക്കുന്നത്. പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായാണ് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha