Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ

30 MARCH 2026 06:30 PM IST
മലയാളി വാര്‍ത്ത

യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യംവഹിക്കാൻ തയ്യാറാണെന്ന പാകിസ്താൻ നിലപാടിനെ പാടെ നിരാകരിച്ച് ടെഹ്‌റാൻ.


യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരുവിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.


‘യുഎസുമായി നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്താന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. എന്നാൽ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു.

ഞായറാഴ്ചയാണ് മധ്യസ്ഥതവഹിക്കാൻ തയ്യാറാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ഇസ്ലാമാബാദിൽ നടന്ന ദീർഘസമയത്തെ ചർച്ചയ്ക്ക് പിന്നാലെ ആയിരുന്നു ഇത്. ഇറാൻ സർക്കാരിലെ മുതിർന്ന മന്ത്രിമാരുമായി പലവട്ടം ഫോണിൽ താനും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സംസാരിച്ചതായും ദർ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, യുഎസ് ഭരണകൂടവുമായും സജീവചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (9 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (12 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (29 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (34 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (38 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (41 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (44 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends