Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കുറുപ്പിന്റെ ഉറപ്പ് ദേ കിടക്കുന്നു... മരുന്നിന് പോലും പ്രവര്‍ത്തകരില്ലാത്തിടത്ത് സ്വന്തം രക്തം തിളപ്പിച്ച് ഞങ്ങളെന്തിന് ജയിപ്പിക്കണമെന്ന കുറ്റിയാടിയിലെ ചോദ്യം സഖാക്കളുടെ നെഞ്ച് കാളി; 1200 വോട്ടിന് മാത്രം തോറ്റ കുറ്റിയാടി കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം അണപൊട്ടി; അവസാനം മുഖ്യമന്ത്രി തന്നെ ഇടപെട്ടു; ജോസ് കെ മാറി പിന്മാറിയതോടെ വെടി നിര്‍ത്തല്‍ ഉടനുണ്ടാകും

11 MARCH 2021 09:07 AM IST
മലയാളി വാര്‍ത്ത

കാലാകാലങ്ങളില്‍ സിപിഎം സഖാക്കള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്നലെ കുറ്റിയാടിയില്‍ കണ്ടത്. അടികൊള്ളാന്‍ സഖാക്കളും ജയിച്ച് പോകാന്‍ ആളില്ലാത്ത പാര്‍ട്ടിയും. കേരള കോണ്‍ഗ്രസിന് അല്‍പം പോലും വേരോട്ടമില്ലാത്ത കോഴിക്കോട് കുറ്റിയാടിയില്‍ എന്തിന് സീറ്റ് നല്‍കിയെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. സിപിഎം വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1200 ഓളം വോട്ടിനാണ് തോറ്റത്. അതിനാല്‍ തന്നെ സിപിഎമ്മിന് ഈസിയായി ജയിക്കാന്‍ സാധിക്കും.

പ്രവര്‍ത്തകരില്ലാത്ത കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ എന്തിന് ജയിപ്പിക്കണം എന്ന ചോദ്യമാണ് അണികള്‍ ചോദിച്ചത്. പ്രാദേശികവികാരം മാനിക്കാതെ സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കുറ്റിയാടി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ തെരുവില്‍ പ്രതിഷേധത്തിരമാലകളാണ് ഉണ്ടായത്. 'ചെങ്കൊടിയുടെ മാനം കാക്കാന്‍ സി.പി.ഐ എം', 'നേതാക്കളെ പാര്‍ട്ടി തിരുത്തും; പാര്‍ട്ടിയെ അണികള്‍ തിരുത്തും' എന്നെഴുതിയ ബാനറുമായി വനിതകളടക്കം പ്രവര്‍ത്തകരും അനുഭാവികളുമായി നൂറുകണക്കിനാളുകള്‍ ചെങ്കൊടി ഏന്തി പ്രകടനത്തില്‍ അണിചേര്‍ന്നു.

ഞങ്ങള്‍ സി.പി.എം വിരുദ്ധരല്ല... രണ്ടില ഞങ്ങള്‍ക്ക് വേണ്ട... കുറ്റിയാടിയില്‍ സി.പി.എം തന്നെ മത്സരിക്കണം... തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ന്നു. ഇന്നലെ വൈകിട്ട് കുറ്റിയാടി ഗവ. ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ കുറ്റിയാടി, നാദാപുരം മണ്ഡലങ്ങളിലെ പാര്‍ട്ടി അംഗങ്ങളും യുവജന നേതാക്കളുമുണ്ടായിരുന്നു.

കുറ്റിയാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷനായ കെ.പി. വത്സനും സ്വാഗതം പറഞ്ഞ കെ.വി ഷാജിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തന്നെ. മൂവരുടെയും പ്രസംഗത്തില്‍ പ്രതിഷേധത്തിന്റെ മൂര്‍ച്ച പ്രകടമായിരുന്നു. സി പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കുറ്റിയാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധ മാര്‍ച്ചാണുണ്ടായത്. സിപിഎമ്മിന്റെ പേരിലെ ബാനറില്‍ പാര്‍ട്ടി കൊടികളുമേന്തി പ്രതിഷേധിച്ച അണികള്‍ പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചു. കഴിഞ്ഞദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറോളം പേര്‍ പ്രകടനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ആയിരക്കണക്കിന് പേരെ അണിനിരത്തിയുള്ള പ്രകടനം.

സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഗണിക്കാതെയിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ചെങ്കൊടിയുടെ മാനം കാക്കാനാണ് ഈ പ്രതികരണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ഏരിയ, ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുത്തു. എന്നാല്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലുളള പ്രവര്‍ത്തകരാണ് ഇന്ന് ശക്തമായി പ്രതിഷേധിച്ചത്. പാര്‍ട്ടി പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് പാര്‍ട്ടി എന്നാണ് വിവരം.

ചാനലുകള്‍ പാര്‍ട്ടി അണികളുടെ പ്രതിഷേധം ലൈവായി കാണിച്ചതോടെ പിണറായി വിജയന്‍ തന്നെ പ്രശ്‌നത്തിലിടപെട്ടു. ഇതോടെ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പത്രകുറുപ്പില്‍ ഒതുങ്ങി. 13 സീറ്റ് കിട്ടിയ ജോസ് കെ. മാണിക്ക് നന്ദി കാണിക്കാനുള്ള അവസരമായി മാറി. പ്രവര്‍ത്തകരില്ലാത്ത കുറ്റിയാടി കിട്ടി ഈയവസ്ഥയില്‍ തോല്‍ക്കുന്നതിനേക്കാള്‍ നല്ലത് പിന്‍മാറുന്നതാണ്. അതോടെ ത്യാഗിയുടെ റോളിലുമെത്തും. അങ്ങനെ ജോസ് കെ മാണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് 12 സീറ്റിലാണ്. കുറ്റിയാടി ഒഴിച്ചിട്ടു. എന്തായാലും സിപിഎം നേതാക്കളുടെ കണ്ണ് പ്രവര്‍ത്തകര്‍ തുറപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (2 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends