Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല... കേരളത്തിലെത്തിയ അമിത്ഷാ പിണറായിക്കെതിരെ ആഞ്ഞടിച്ച് അദ്ദേഹത്തെ സ്റ്റാറാക്കിയപ്പോള്‍ രാഹുലിനെ ഒന്നും പറയാത്തതില്‍ ചെന്നിത്തലയ്ക്ക് അമര്‍ഷം; ബിജെപിയും സിപിഎമ്മും തമ്മിലുള്ള നേരിട്ടുള്ള ഫൈറ്റായാല്‍ പെട്ടുപോകില്ലേ; തങ്ങളേയും വിമര്‍ശിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചെന്നിത്തലയുടെ അഭ്യര്‍ത്ഥന വൈറല്‍

11 MARCH 2021 09:00 AM IST
മലയാളി വാര്‍ത്ത

ലോകത്ത് ആരെങ്കിലും പറയുമോ തങ്ങളുടെ നേതാവിനെ വിമര്‍ശിക്കണമെന്ന്. എന്നാല്‍ നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടി ചോദിച്ച് വാങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പിണറായിയെ മാത്രം എന്തിന് വിമര്‍ശിച്ചു. രാഹുലിനെ വിമര്‍ശിക്കാത്തതെന്ത്. രാഹുലിനെതിരെ അമിത്ഷാ ഒരു വാക്കെങ്കിലും പറഞ്ഞോ. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നാണ് എല്ലാവരിലും ചിരി പടര്‍ത്തുന്ന ചെന്നിത്തലയുടെ പരാമര്‍ശം. സാധാരണ വിമര്‍ശിക്കാത്തപ്പോഴല്ലേ കൂട്ടുകെട്ട് എന്ന് പറയാറുള്ളത്. ഇവിടെ ചെന്നിത്തല നേരെ മറിച്ചാണ്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള നേരിട്ടുള്ള ഫൈറ്റാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതാകും. നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറും. ഉത്തരേന്ത്യ കേരളമാകും.

ചെന്നിത്തലയുടെ പ്രസ്താവന വൈറലായതോടെ അത് സിപിഎം ഏറ്റെടുത്തു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ കൂട്ടുകെട്ടിന് ഏറ്റവും വലിയ തെളിവാണ് തിരുവനന്തപുരത്തെത്തിയ രാഹുല്‍ഗാന്ധി അമിത്ഷായ്‌ക്കെതിരെയും അമിത്ഷാ തിരിച്ചും ഒന്നും പറയാതിരുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016ല്‍ ഒരു സീറ്റില്‍ വിജയിച്ച ബി.ജെ.പിക്ക് ഇക്കുറി അതും നഷ്ടമാകും. ഇടതുമുന്നണിയുടെ തുടര്‍ഭരണം ഇല്ലാതാക്കാനുള്ള ധനിക രാഷ്ട്രീയ, തീവ്ര വര്‍ഗീയ ശക്തികളുടെ ശ്രമം വിജയിക്കില്ല. മോദിയുടെ ജനവിരുദ്ധ, വര്‍ഗീയ നയങ്ങളെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി ഉന്നതതല ഗൂഢാലോചന നടത്തി. അമിത്ഷായുടെ തിരുവനന്തപുരം പ്രസംഗം അതിന് തെളിവാണ്. അതിന്റെ ചുരുളുകളോരോന്നായി അഴിയുകയാണ്.

ഇടതുപക്ഷവിരോധം കാരണം, മോദിയുടെ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയാറല്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഇടതുപക്ഷ തുടര്‍ഭരണം ജനമാഗ്രഹിക്കുന്നു. ജനങ്ങളെ ചേര്‍ത്തു പിടിച്ച സര്‍ക്കാരാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.


അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അമിത് ഷായും പിണറായി വിജയനും തമ്മിലെ ചോദ്യങ്ങള്‍ സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമായ നാടകമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ദുരൂഹമരണ മുണ്ടായെങ്കില്‍ അമിത് ഷാ വെളിപ്പെടുത്തണമെന്നും ചോദ്യങ്ങള്‍ ചോദിക്കാതെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടത്തിയ വാക്‌പോര് നാടകമാണെന്നാണ് ചെന്നിത്തല ആരോപിച്ചത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. അമിത് ഷാ മാലാഖ ചമയേണ്ടെന്നും ഇന്ന് ഇന്ത്യയിലെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണകള്ളക്കടത്തിനിടയില്‍ നടന്ന ദുരൂഹ മരണം ഏതാണെന്ന് അമിത് ഷാ വ്യക്തമാക്കണം. അങ്ങനെയൊരു കൊലപാതകം നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലാതെ പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നല്ല മുഖ്യമന്ത്രി പറയേണ്ടത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തിലെ ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് അമിത് ഷാ നടത്തിയ പ്രസംഗവും തുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ മറുപടിയും എഴുതി തയ്യാറാക്കിയ പ്രസംഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സ്വര്‍ണ്ണക്കടത്തില്‍ ഒരേ സമയം ഒത്തുകളിച്ചും പിന്നീട് ചോദ്യങ്ങള്‍ ചോദിച്ചുമുള്ള നാടകം കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള സിപിഎംബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് പ്രചാരണം എന്നാണ് ചെന്നിത്തല പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (2 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends