Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

രക്തം തിളച്ച് അണികള്‍... പാര്‍ട്ടിയിലെ ചില നേതാക്കളുടെ അധീശത്വത്തിനെതിരെ അണികള്‍ ഒത്തുചേര്‍ന്ന് വിളിച്ച ലെനിന്റെ മുദ്രാവാക്യം കേരളത്തിലെ സഖാക്കളുടെ രക്തം തിളപ്പിച്ചു; പിണറായി വിജയന്‍ മുന്‍കൈയ്യെടുത്ത് നടത്തിയ സീറ്റ് വിഭജനം അവസാനം പാളി; നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും; അതുതന്നെ നടന്നു

11 MARCH 2021 09:15 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുദ്രാവാക്യം ചൂട് പിടിക്കുകയാണ്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും എന്ന മുദ്രാവാക്യം ശരിയാവുകയാണ്. ഈ മുദ്രാവാക്യം കേരളത്തിലെ സകല സഖാക്കളുടേയും ഉള്ളില്‍ തട്ടിയതോടെ നേതാക്കള്‍ക്ക് തിരുത്തുകയല്ലാതെ മാര്‍ഗമില്ല. എതിര്‍ക്കാന്‍ സിപിഎമ്മിനകത്ത് ഒരു നേതാവില്ലാതായതോടെ അണികള്‍ തന്നെ നേതാവാകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ആദ്യം എകെ ബാലന്റെ ഭാര്യയെ നിര്‍ത്താനുള്ള ശ്രമം ഇരുട്ടിന്റെ സന്തതികള്‍ എന്ന് ബാലന്‍ തന്നെ വിളിച്ചവര്‍ തിരുത്തിച്ചു. കോഴിക്കോട്ട് ഇതേ മുദ്രാവാക്യം വിളിച്ചിട്ടും ഫലം കണ്ടില്ല. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയായി. സിദ്ദീഖിന് വേണ്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. പക്ഷെ സിദ്ദീഖ് തന്നെ പിന്‍മാറിയതോടെ കാര്യങ്ങള്‍ തണുത്തു. അവസാനം കുറ്റിയാടിയിലും ഫലം കാണുകയാണ്.

കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെതിരെ കുറ്റിയാടിയില്‍ ഇന്നലെ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധ നടന്നു. ആയിരകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. 'നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും' എന്ന ബാനറുമായാണ് പ്രകടനം നടത്തിയത്.

കുറ്റിയാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ വിളിച്ചു. കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയത് ഇന്നലെ രാവിലെയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് നീക്കം നടക്കുകയാണ്. കുറ്റിയാടി സീറ്റില്‍ പുനരാലോചനയ്ക്ക് സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തി. കുറ്റിയാടി ഉള്‍പ്പെടുത്താതെ കേരള കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു.

കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രവര്‍ത്തകരുടെ മനോവികാരം പരിഗണിക്കാതെയുള്ള തീരുമാനം നേതൃത്വം പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുറ്റിയാടിയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. സിപിഎം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കേരള കോണ്‍ഗ്രസും നീട്ടിവച്ചു.


2008 ലെ പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് നിലവില്‍വന്ന മണ്ഡലമാണ് കുറ്റിയാടി. പഴയ മേപ്പയൂര്‍ മണ്ഡലത്തിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവിടെ 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കെ.കെ. ലതിക (സിപിഎം) 6,972 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്‌ലിംലീഗിന്റെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തി. 2016 ല്‍ ലതികയെ ലീഗിന്റെ പാറയ്ക്കല്‍ അബ്ദുല്ല 1,157 വോട്ടിനു പരാജയപ്പെടുത്തി. എളുപ്പത്തില്‍ തിരിച്ചുപിടിക്കാവുന്ന മണ്ഡലമാണ് ഇതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

യുഡിഎഫിലായിരിക്കെ കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോട് തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണന്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പേരാമ്പ്രയ്ക്കു പകരം കേരള കോണ്‍ഗ്രസിന് നല്‍കിയതാണ് കുറ്റിയാടി. ജയസീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെയാണ് പ്രതിഷേധം ഇരമ്പിയത്. തിരുമ്പാടി നല്‍കി ഒതുക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങനെ വന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ തിരുവമ്പാടിയില്‍ എന്തുണ്ടാകുമെന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends