Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ഒന്നും മനസിലാകുന്നില്ല... വിനോദിനി ബാലക്യഷ്ണന്റെ പേരിലുള്ള സിം ഉപയോഗിച്ചത് വിനോദിനിയല്ലെന്ന സംശയത്തില്‍ കസ്റ്റംസ്; ഈപ്പന്‍ നല്‍കിയ ഫോണില്‍ വിനോദിനിയുടെ സിം ഇട്ട് വിളിച്ചത് മറ്റാരെങ്കിലുമാണെന്ന സംശയമാണ് കസ്റ്റംസിനുള്ളത്

11 MARCH 2021 10:04 AM IST
മലയാളി വാര്‍ത്ത

ഇത് ഒരു വമ്പന്‍ ട്വിസ്റ്റാണ്. ദൃശ്യം 2 പോലെ... സത്യം ഇതാണെങ്കില്‍ കസ്റ്റംസ് വലയുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരാണ് ഈപ്പന്റെ ഫോണ്‍ വിനോദിനി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ സംസ്ഥാന പോലീസിലെ സ്പഷ്യല്‍ ബ്രാഞ്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.

ഫോണിന്റെ നമ്പറും ടവറും സിം നമ്പറും പരിശോധിച്ച സപഷ്യല്‍ ബ്രാഞ്ചിന് ഫോണ്‍ വിനോദിനി ഉപയോഗിച്ചിട്ടില്ലെന്ന് മനസിലായി. അതായത് വിനോദിനി തിരുവനന്തപുരത്താണെങ്കില്‍ ഫോണ്‍ ഉപയോഗിച്ചത് കണ്ണൂരിലാണ്. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് ശേഖരിച്ചിരുന്നു.

എന്നാല്‍ ഇത്തരം സത്യങ്ങളൊന്നും കസ്റ്റംസിന് കൈമാറാന്‍ പോലീസ് തയ്യാറല്ല. അന്വേഷിച്ച് അന്വേഷിച്ച് കസ്റ്റംസ് ഇളിഭൃരാകുമെന്ന് കസ്റ്റംസ് കരുതുന്നു.

സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിന് മുമ്പാകെ ഹാജരാകാത്തത് ഇതു കൊണ്ടാണ് . ബുധനാഴ്ച ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിന് കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.


വിനോദിനിയെ സംരക്ഷിക്കണമെന്ന് സി പി എം തീരുമാനിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ മുന്നില്‍ അവരെ നേര്‍ച്ചക്കോഴിയാക്കരുതെന്ന് തന്നെയാണ് സിപി എമ്മിന്റെ തീരുമാനം.

സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഫോണ്‍ നല്‍കിയത് സ്വപ്ന സുരേഷിനാണെന്നും അത് ആര്‍!ക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയില്‍ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം. എന്നാല്‍ ഈ നീക്കം പാളുമെന്നാണ് സര്‍ക്കാര്‍ കരുതുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഒരു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വില വരുന്ന ഐഫോണാണിത്.

ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അ!ഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്.

വിനോദിനിയുടെ നമ്പറില്‍ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കമ്പനി യു.എ.എഫ്.എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. യു.എ. എക്‌സ് ഉടമ ബിനീഷിന്റെ ബിനാമിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബിനീഷിന്റെ ഇടപാടുകള്‍ ഇതരത്തിലാണ് സാധാരണ നടക്കുന്നത്. സ്വന്തം ഫോണിലല്ല അദ്ദേഹം ഇടപാടുകള്‍ നടത്തുന്നത്. എന്നാല്‍ അമ്മയുടെ നമ്പര്‍ ഉപയോഗിച്ച് മകന്‍ പറ്റിപ്പ് നടത്തിയെങ്കില്‍ അത് ഭീകരം തന്നെയാണ്. ഏതായാലും സിം വിവാദം ബിനീഷിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ തന്നെയാണ് കോടിയേരിയുടെ കുടുംബം ആലോചിക്കുന്നത്. ഏതായാലും ഇതിന്റെ പാപഭാരം വിനോദിനി ഏറ്റെടുക്കില്ല. അതു കൊണ്ടു തന്നെ വിനോദിനിയുടെ ഒരു വിശദീകരണം കസ്റ്റംസിന് മുന്നില്‍ സമര്‍പ്പിക്കുക മാത്രം ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (1 hour ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (1 hour ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (1 hour ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (1 hour ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (1 hour ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (1 hour ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (2 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (2 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (2 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (2 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (2 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (2 hours ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (3 hours ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (3 hours ago)

Malayali Vartha Recommends