77 സീറ്റുമായി നേടി ബി.ജെ.പി.. ഒരിഞ്ച് വിടാതെ കോണ്‍ഗ്രസ് സഖ്യം.. ഇടത് മുന്നണിയുടെ രഹസ്യക്കച്ചവടം..കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ മല്‍സരമാണ് ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്

കേരളത്തിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ മല്‍സരമാണ് ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്. കേരളത്തില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ഇടതുപക്ഷവും അവിടെ ഒറ്റക്കെട്ടായി ബി.ജെ.പി മറിച്ചിടാന്‍ ഇറങ്ങിയിരിക്കുന്നു....
എന്നിട്ടും രക്ഷയില്ല അധികാരം നിലനിര്‍ത്തുക എളുപ്പമായി കണക്ക് കൂട്ടുകയാണ് ബിജെപി. പ്രചാരണത്തിന്റെ കാര്യത്തിലും പിന്നണിയിലെ തന്ത്രങ്ങള്‍ മെനയുന്നതിലും മറ്റു സംസ്ഥാനങ്ങളില്‍ കാണിച്ച വേഗത അസമില്‍ കണ്ടതുമില്ല.
അത്രയ്ക്ക് ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. 126 സീറ്റുകളുള്ള അസം അസംബ്ലിയില്‍ 77 സീറ്റു നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ജനുവരിയില്‍ ഐഎഎന്‍എസ് സി-വോട്ടര്‍ സര്‍വേ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 40 സീറ്റു നേടുമെന്നുമായിരുന്നു പ്രവചനം.
ടൈംസ് നൗ വോട്ടര്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ നേരിയ വ്യത്യാസമേ പ്രവചിച്ചിട്ടുള്ളൂ. ബിജെപിക്ക് 67 സീറ്റു ലഭിക്കും. കോണ്‍ഗ്രസിന് 2016 ലെ 26 സീറ്റുകളെ അപേക്ഷിച്ച് 31 സീറ്റു കൂടുതലായി നേടാം. കോണ്‍ഗ്രസിന് മൊത്തം 57 സീറ്റെങ്കിലും ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. അതായത്, രണ്ടു മാസത്തിനുള്ളില്‍ നടന്ന അഭിപ്രായ സര്‍വേയില്‍, എന്‍ഡിഎക്ക് കല്‍പിച്ചിരുന്ന മൊത്തം സീറ്റുകളില്‍ നിന്ന് 5 മുതല്‍ 10 വരെ സീറ്റുകളുടെ കുറവ്.
അതേസമയം കോണ്‍ഗ്രസിന് ലഭിക്കുമെന്നു കരുതുന്ന സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി. ഈ കണക്കുകള്‍ ബിജെപിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പോരാത്തതിന്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊരിഞ്ഞ പ്രചാരണവും.
തൊഴിലില്ലായ്മ, പണപ്പെരുപ്പം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ ചില പ്രധാന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍, 2016ല്‍ നടന്ന അഭിപ്രായ സര്‍വേകളിലും സീറ്റുകളുടെ എണ്ണത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും സമാസമം എന്ന തോതിലായിരുന്നു കണക്കുകള്‍ പുറത്തു വന്നത്.
എന്നാല്‍, ഫലം വന്നപ്പോള്‍ എന്‍ഡിഎ ജയിച്ചു കയറുകയും ചെയ്തു. ഭരണകക്ഷിയായ ബിജെപി, അസോം ഗണ പരിഷത്തും (എജിപി) യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമായി (യുപിപിഎല്‍) സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് എയുയുഡിഎഫ്, സിപിഐ, സിപിഐ (എം), സിപിഐ (എംഎല്‍), ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്), അഞ്ചാലിക് ഗണ മോര്‍ച്ച (എജിഎം) എന്നീ ആറു പാര്‍ട്ടികളുമായാണ് സഖ്യമുണ്ടാക്കിയിട്ടുള്ളത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മാര്‍ച്ച് 27നാണ്. രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 6 നും നടക്കും. ഫലം മേയ് രണ്ടിനു പുറത്തുവരും
https://www.facebook.com/Malayalivartha
























