ആര്‍എസ്എസ് ആസ്ഥാനത്ത് ബിഷപുമാരുടെ കൂടിക്കാഴ്ച.... പിണറായിയെ തേച്ചൊട്ടിച്ച് ക്രൈസ്തവ സഭകള്‍

നീ പൊന്നപ്പനല്ലടാ തങ്കപ്പന്‍, ഇതിനിടയ്ക്ക് അങ്ങനെയും ഒരു ബ്രാന്‍ഡ് ഇറങ്ങിയോ എന്ന മാന്നാല്‍ മത്തായി സ്പീക്കിങ്ങിലെ ആ സിനിമാ ഡയലോഗാണ് ഓര്‍മ വരുന്നത്. മദ്യനയത്തില്‍ ഇനി വെള്ളം ചേര്‍്ക്കില്ലെന്നും സാക്ഷാല്‍ മത്തായിച്ചനാണ് വന്നു നില്‍ക്കുന്നതെന്ന് ഇനി പിണറായി ആശാനും ടീമും പറഞ്ഞാലും രക്ഷയില്ല.
സഭാധ്യക്ഷന്‍മാര്‍ കടുപ്പിച്ച് തന്നെ. ഏതായാലും മദ്യപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പോലും അംഗീകരിക്കില്ല പിന്നല്ലേ അതിയാന്റെ മദ്യനയം. പിണറായി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഈ തിരഞ്ഞെടുപ്പില്‍ ഇരുട്ടടി ഉറപ്പായി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍.
മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ലെന്നും മദ്യപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പോലും അംഗീകരിക്കില്ലെന്നും മതമേലദ്ധ്യക്ഷന്മാര്‍ വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമെയുള്ള ആശയപ്രചാരണ വേദി കൂടിയാണ് തെരഞ്ഞെടുപ്പുകള്‍ എന്നിരിക്കെ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ക്രൈസ്തവ സഭകള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.
മദ്യവര്‍ജ്ജനത്തിന്റെ മാതൃക കാട്ടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്ന് പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അദ്ധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം ആവശ്യപ്പെട്ടു. മദ്യപിക്കുന്ന സ്ഥാനാര്‍ഥികളെ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് ക്രൈസ്തവ സഭകള്‍.
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനു പകരം യഥേഷ്ടം ലഭ്യമാക്കുന്ന നിലപാട് സമൂഹത്തിന് നല്ലതല്ല. മദ്യപിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ഡോ. മാര്‍ അപ്രേം പറഞ്ഞു. ഒരു വശത്ത് ബി.ജെ.പി മോദി ഇഫക്ടിനൊപ്പം ബിഷപുമാര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ് പിണറായിയെ.
നേരത്തെ ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ഓര്‍ത്തഡോക്സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ചയുണ്ടായിരുന്നു. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയെ, കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തയാണ് സഭാ നേതൃത്വം കണ്ടത്. പളളിത്തര്‍ക്കം അടക്കം രാഷട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്ന് ബിഷപ്പുമാര്‍ പറഞ്ഞിരുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ആര്‍ എസ് എസ് കാര്യാലായത്തില്‍ എത്തിയത്.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണയോടെയെ ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയൂ എന്നാണ് ആര്‍ എസ് എസ് ദേശീയ തേൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച.
മറ്റ് സഭാ നേതൃത്വങ്ങളുമായും ആര്‍ എസ് എസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. പളളിത്തര്‍ക്കത്തില്‍ ഇടതുസര്‍ക്കാര്‍ വഞ്ചിച്ചെന്നും യുഡിഎഫ് കൃത്യമായ നിലപാട് പറയുന്നില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെയാണ് അടുത്ത വെടിക്കെട്ട്.
" f
https://www.facebook.com/Malayalivartha
























